ad
Deshabhimani

പെട്രോൾ– ഡീസൽ വിലവർധന

അരിവില കുതിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 25, 2026, 02:00 AM | 1 min read

പാലക്കാട്‌

പെട്രോൾ– ഡീസൽ വില അടിക്കടി വർധിപ്പിക്കുന്നതും ഇന്ത്യയിൽനിന്ന്‌ അരി കയറ്റുമതിക്കുള്ള നിബന്ധനകൾ കേന്ദ്രസർക്കാർ നീക്കിയതുംമൂലം അരിവില കുതിക്കുന്നു. വിപണിയിൽ ഇടപെടാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തത്‌ ദുരിതം ഇരട്ടിയാക്കുന്നു. അരിയുമായി വരുന്ന ഒരു ട്രക്കിന്‌ മൂന്ന്‌ മാസംമുമ്പ്‌ കൊടുത്തതിനേക്കാൾ 10000 മുതൽ 20000 രൂപവരെ വാടകയാണ്‌ നിലവിൽ മൊത്തക്കച്ചവടക്കാർ നൽകേണ്ടത്‌. ഒരുമാസത്തിനിടെ പടിപടിയായാണ്‌ അരിക്ക്‌ വില കയറിയത്‌. വിവിധയിനം കുറുവ, മട്ട, പൊന്നി എന്നിവയ്ക്കാണ്‌ ജില്ലയിൽ ഏറ്റവും ആവശ്യക്കാറുള്ള അരി. ഇതിൽ 35 രൂപയുള്ള കുറുവയ്‌ക്ക്‌ 38 ആയും 38രൂപക്ക്‌ കിട്ടിയിരുന്നത്‌ 40നും 40 ഉള്ളത്‌ 42 ആയുമാണ്‌ വില ഉയർന്നത്‌. എഎസ്‌ടിക്ക്‌ 50 രൂപയുണ്ടായിരുന്നത്‌ 52 ആയി. ഏറെ ആവശ്യക്കാരുള്ള പൊന്നിയിനങ്ങൾ വൻതോതിൽ വില വർധിച്ചത്‌. 36 രൂപയുണ്ടായിരുന്നതിന്‌ 40, 40–45, 50–60 തോതിലാണ്‌ വർധന. 44 രൂപയുണ്ടായിരുന്ന സിംഗിൾ മട്ടയ്‌ക്കും ഡബിൾ മട്ടയ്‌ക്കും 47 രൂപ കൊടുക്കണം. 50 രൂപയുണ്ടായിരുന്ന ജ്യോതി മട്ടയുടെ വില 57 ആയി. ജയ അരിക്ക്‌ 40 രൂപയുണ്ടായിരുന്നത്‌ 45 ആയി. 31 രൂപയുണ്ടായിരുന്ന പച്ചരിയുടെ വില 34 ആയി ഉയർന്നു. മൊത്തവില പ്രകാരം കിലോയ്‌ക്കാണ്‌ ഇ‍ൗ തുക. ചില്ലറ വിൽപ്പന കേന്ദ്രങ്ങളലൂടെ ജനങ്ങളിലെത്തുമ്പോൾ മൂന്നുരൂപവരെ ഇനിയും വർധിക്കും. തമിഴ്‌നാട്‌, ഒറീസ, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നാണ്‌ കേരളത്തിൽ പ്രധാനമായും അരി ഇറക്കുമതി ചെയ്‌തിരുന്നത്‌. ഒറീസയിൽനിന്ന്‌ അരി വൻതോതിൽ വിദേശ രാജ്യങ്ങളിലേക്ക്‌ കയറ്റി അയക്കുന്നതും പ്രതിസന്ധിയായി. വിലക്കയറ്റം നിയന്ത്രിക്കാൻ മുൻകാലങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ നീക്കിയതാണ്‌ കയറ്റുമതി വർധിക്കാൻ കാരണം. കയറ്റുമതി തീരുവ ഒഴിവാക്കിയതും വലിയ തിരിച്ചടിയായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home