ad
Deshabhimani

എഎഫ്സി അണ്ടർ-20 ഏഷ്യൻ കപ്പ്: യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക്‌ ജയത്തുടക്കം

AFC U20 Asian Cup India Syria

സിറിയ- ഇന്ത്യ മത്സരത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Sep 01, 2026, 07:29 PM | 1 min read

താഷ്കന്റ്: എഎഫ്സി അണ്ടർ 20 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ സിറിയയെ കീഴടക്കി ഇന്ത്യയ്ക്ക് ജയത്തുടക്കം. താഷ്കന്റിലെ ദോസ്ത്ലിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 1-0 സ്കോറിനാണ് വിജയം.


മത്സരത്തിന്റെ അവസാന നിമിഷത്തിൽ, 86-ാം മിനിറ്റിൽ സിംഗമയു ഷാമി നേടിയ ഗോളിലൂടെയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്.


മൂന്നിന്‌ ഉസ്‌ബെക്കിസ്ഥാനുമായും ആറിന്‌ ബംഗ്ലാദേശുമായുമാണ്‌ അടുത്ത കളി. എട്ട്‌ ഗ്രൂപ്പ്‌ ചാമ്പ്യൻമാരും മികച്ച ഏഴ്‌ രണ്ടാം സ്ഥാനക്കാരും യോഗ്യത നേടും. 2006നുശേഷം ഇന്ത്യൻ ക‍ൗമാരപ്പട വൻകരാ ടൂർണമെന്റ്‌ കളിച്ചിട്ടില്ല. അടുത്ത വർഷം ചൈനയിലാണ്‌ ഏഷ്യൻ കപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home