ad
Deshabhimani

ചെക്ക് കേസിൽ മാണി സി കാപ്പന് തടവ് ശിക്ഷ; 5.3 കോടി നഷ്ടപരിഹാരവും നൽകണം

Mani C Kappen

മാണി സി കാപ്പന്‍

വെബ് ഡെസ്ക്

Published on Sep 01, 2026, 07:39 PM | 1 min read

മുംബൈ/കൊച്ചി: ചെക്ക് കേസിൽ യുഡിഎഫ് എംഎൽഎ മാണി സി കാപ്പന് ഒരു വർഷം തടവ് ശിക്ഷ. മുംബൈ ബോർവെല്ലി കോടതിയുടേതാണ് ഉത്തരവ്. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാ​ഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പ്രവാസി വ്യവസായിയുടെ പരാതിയിലടക്കം നാല് കേസുകളിലാണ് ശിക്ഷ വിധിച്ചത്.


3 കോടിയിലധികം രൂപ മാണി സി കാപ്പൻ തട്ടിയെടുത്തു എന്നാണ് കേസ്. പാലക്കാട് സ്വദേശിയും മുംബൈയിൽ വ്യവസായിയുമായ ദിനേശ് ഉൾപ്പെടെ പരാതി നൽകുകയായിരുന്നു. നഷ്ടപരിഹാരം ഒരു മാസത്തിനകം നൽകണം. ഇല്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ വിധിക്കുമ്പോൾ എംഎൽഎ കോടതിയിൽ ഹാജരായിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home