പെരുന്നാൾ തിരക്കിലമർന്ന് ഇരുമ്പകച്ചോല

ഇരുമ്പകച്ചോലയിൽ ഡാം കാണാൻ എത്തിയവരുടെ തിരക്ക്
മണ്ണാർക്കാട്
കാഞ്ഞിരപ്പുഴ റിസർവോയറിന്റെ മറുകരയായ ഇരുമ്പകച്ചോലയിൽ സന്ദർശകർ കൂട്ടത്തോടെ എത്തിയത് ഗതാഗതക്കുരുക്കിനിടയായി. പെരുന്നാൾ ദിവസമായ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് ഇരുമ്പകച്ചോല വെള്ളത്തോട് --കൊർണക്കുന്ന് ഭാഗത്താണ് ഗതാഗതക്കുരുക്കുണ്ടായത്. പെരുന്നാൾ ആഘോഷിക്കാൻ സന്ദർശകർ ഒന്നാകെ ഇരുമ്പകചോല ഭാഗത്ത് എത്തുകയായിരുന്നു. ഇവിടെയെത്തിയ സന്ദർശകർ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്തതാണ് കുരുക്കുണ്ടാക്കിയത്. ഇതുമൂലം മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിഞ്ഞില്ല. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഈ ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും റോഡിൽ കുടുങ്ങി. സന്ദർശകർക്ക് നിയന്ത്രണമുള്ള കൊർണക്കുന്ന് വെള്ളത്തോട് ഭാഗത്താണ് ഡാമിന്റെ ഭംഗി ആസ്വദിക്കാൻ സന്ദർശകർ കൂട്ടത്തോടെ എത്തിയത്.









0 comments