അപകടം പതിയിരിക്കുന്ന പാലക്കുഴി

ഭാനുപ്രിയ അപകടത്തിൽപ്പെട്ട പ്രദേശം
ശിവദാസ് തച്ചക്കോട്
Published on Aug 03, 2026, 12:32 AM | 1 min read
വടക്കഞ്ചേരി
കാണാനേറെ മനോഹരമാണെങ്കിലും അപകടം പതിയിരിക്കുന്ന സ്ഥലമാണ് പാലക്കുഴി വെള്ളച്ചാട്ടം. സമുദ്രനിരപ്പിൽനിന്ന് 3,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പാലക്കുഴി മലനിരകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടമായി രൂപംകൊള്ളുന്നത്. കാണാൻ മനോഹരമാണെങ്കിലും ഇവിടെ സുരക്ഷാ സംവിധാനങ്ങളില്ല. ഔദ്യോഗിക ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കാത്തതിനാൽ മറ്റു അടിസ്ഥാന സൗകര്യവും ഏർപ്പെടുത്തിയിട്ടില്ല. പരിചയമില്ലാത്തവർ ഇവിടെയെത്തിയാൽ അപകടസാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പാലക്കുഴിയിൽ നീരൊഴുക്ക് വർധിച്ചിരുന്നു. മിനി ജലവൈദ്യുത പദ്ധതിക്കായി കെട്ടിയ അണക്കെട്ട് നിറഞ്ഞ് പുറത്തേക്കൊഴുകുന്ന വെള്ളവും വർധിച്ചിട്ടുണ്ട്. വെള്ളച്ചാട്ടത്തിന് സമീപത്തെ തോട്ടിലേക്കിറങ്ങുമ്പോഴുള്ള പാറക്കെട്ടുകളിൽ വഴുക്കലുള്ളതിനാൽ സൂക്ഷിക്കണം. പാറയിൽ തെന്നി വെള്ളത്തിൽ വീണാൽ പിന്നെ ഒഴുകിപ്പോയി വെള്ളച്ചാട്ടത്തിൽ പതിക്കും. കോയമ്പത്തൂരിൽനിന്നെത്തിയ അഞ്ചുപേരിൽ രണ്ടുപേർ ഇത്തരത്തിലാണ് അപകടത്തിൽപ്പെട്ടത്.










0 comments