നെല്ലുസംഭരണം; പിആർഎസ് വിതരണത്തിൽ തടസ്സമില്ല

പാലക്കാട്
ജില്ലയിൽ രണ്ടാംവിള നെല്ലുസംഭരണത്തിൽ സഹകരണസംഘങ്ങളിൽ അക്കൗണ്ടെടുത്ത കർഷകർക്കെല്ലാം പിആർഎസ് വിതരണം ചെയ്യുന്നുണ്ടെന്ന് സപ്ലൈകോ. ആകെ 74 ബാങ്കുകളിൽ 24എണ്ണം തനത് ഫണ്ടിൽനിന്ന് പിആർഎസ് ലഭിച്ച കർഷകർക്ക് തുക നൽകുന്നുണ്ട്. ഒന്നരമാസത്തിനുള്ളിൽ, 5,587 കർഷകർക്ക് 47 കോടി രൂപ വിതരണം ചെയ്തു. കേരള ബാങ്കിന് യുഡിഎഫ് സർക്കാർ ഗ്യാരന്റി നൽകുന്നത് വൈകുന്നതാണ് മറ്റു ബാങ്കുകളിലെ വിലവിതരണത്തെ ബാധിച്ചതെന്നും അധികൃതർ പറഞ്ഞു. കാവൽ മന്ത്രിസഭയായതിനാൽ എൽഡിഎഫ് സർക്കാരിന് ഗ്യാരന്റി നൽകാൻ കഴിയാത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഗ്യാരന്റി ലഭിക്കുന്ന മുറയ്ക്ക് കേരള ബാങ്കിൽനിന്ന് വായ്പ ലഭിച്ച് വിലവിതരണം പുനഃസ്ഥാപിക്കാനാകും. സഹകരണസംഘങ്ങൾ വഴിയുള്ള നെല്ലുസംഭരണം പാളിയെന്നും പിആർഎസ് വിതരണം ചെയ്യുന്നില്ലെന്നുമുള്ള പ്രചാരണങ്ങളും അധികൃതർ തള്ളി. ചർച്ചകൾ നടക്കുന്നുവെന്ന വിശദീകരണമല്ലാതെ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ പുതിയ യുഡിഎഫ് സർക്കാരിനായില്ല. ഒന്നാംവിളയിൽ, മില്ലുടമകൾ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അടിയന്തര ഇടപെടലിലാണ് സംഭരണം വേഗത്തിലാക്കി 141.16 കോടി രൂപ കർഷകർക്ക് വിതരണം ചെയ്തത്.










0 comments