ad
Deshabhimani

ഒറ്റപ്പാലം ബൈപാസ്: സ്ഥലം ഏറ്റെടുക്കൽ 
പൂർത്തിയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 08, 2025, 12:10 AM | 1 min read

ഒറ്റപ്പാലം

ഒറ്റപ്പാലം ബൈപാസിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായി. ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷന്‌ തിങ്കളാഴ്‌ച (ആർബിഡിസി) കൈമാറി. 222 പേരാണ്‌ രേഖ കൈമാറിയത്. രേഖകൾ കൈമാറാത്തവരുടെ തുക കോടതിയിൽ കെട്ടിവച്ചാണ് സ്ഥലം ഏറ്റെടുത്തത്. ലാൻഡ്‌ അക്വസിഷൻ തഹസിൽദാരും ആർബിഡിസിയിലെ ഉന്നത ഉദ്യോഗസ്ഥരും അന്തിമ സ്ഥലപരിശോധനയും പൂർത്തിയാക്കി. 43 കോടി രൂപ ചെലവിൽ മൂന്ന്‌ ഘട്ടമായി 1.4093 ഹെക്ടർ സ്ഥലമാണ് ഏറ്റെടുത്തത്. കോടതിയിൽ കേസിനുപോയവരുടെ ഉൾപ്പെടെ രേഖകൾ കൈമാറിയതായി അധികൃതർ പറഞ്ഞു. എസ്റ്റിമേറ്റിന് കിഫ്ബിയുടെ അനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടി തുടങ്ങും. കോടതിയിൽ കേസ്‌ നിലനിൽക്കുമ്പോഴും പദ്ധതി പ്രവർത്തനവുമായി മുന്നോട്ടുപോകാൻ തടസ്സമില്ലെന്നാണ് വിലയിരുത്തൽ. മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവാണ്‌ മെട്രോമാനെ മുൻനിർത്തി ബൈപാസിനെതിരെ കരുനീക്കം നടത്തുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ ലീഗ്‌ മുഖപത്രത്തിൽ ബൈപാസിനെതിരെ വ്യാജ വാർത്ത വന്നത്‌. വികസന പദ്ധതി മുടക്കാൻ ശ്രമിക്കുന്നവരെ തുറന്നുകാട്ടി ബൈപാസ് നടപ്പാക്കണമെന്നാണ്‌ പ്രദേശവാസികൾ ആവശ്യപ്പെടുന്നത്‌.


15 മീറ്റർ വീതി; രണ്ടുവരി പാത

ബൈപാസ് പൂർത്തിയാകുന്നതോടെ ഒറ്റപ്പാലം നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. 40 കോടി രൂപയാണ്‌ ചെലവ് പ്രതീക്ഷിക്കുന്നത്. സെൻഗുപ്ത റോഡിൽനിന്ന് പാലാട്ട് റോഡ് വഴി ഈസ്റ്റ് ഒറ്റപ്പാലത്ത് എത്തുന്ന രീതിയിലാണ് നിർദിഷ്ട ബൈപാസ്‌. കാക്കത്തോടിനുകുറകെ പാലവും നിർമിക്കും. 15 മീറ്റർ വീതിയിൽ രണ്ടുവരി പാതയാണ് നിർമിക്കുന്നത്. പാലാട്ട് റോഡിന് അഞ്ചുമീറ്ററാണ് വീതി. ഇവിടെ സ്വകാര്യവ്യക്തികളിൽനിന്ന്‌ 10 മീറ്ററോളം സ്ഥലം ഏറ്റെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home