ad
Deshabhimani

"കായകൽപ്പ്- ' പെരുമയിൽ ഒറ്റപ്പാലം 
ഗവ. ആയുര്‍വേദ ആശുപത്രി

ഒറ്റപ്പാലം ഗവൺമെന്റ് 
ആയുർവേദ ആശുപത്രി
avatar
സ്വന്തം ലേഖകൻ

Published on Jul 17, 2025, 12:00 AM | 1 min read

ഒറ്റപ്പാലം

സർക്കാർ ആയുർവേദ ആശുപത്രിക്ക് ആയുഷ് കായകൽപ്പ് പുരസ്‌കാരം. സംസ്ഥാനതലത്തിൽ ഐഎസ്എം വകുപ്പ് സബ് ജില്ലാ ആശുപത്രികളില്‍ 98.97 ശതമാനം മാര്‍ക്ക് നേടിയാണ് ഒറ്റപ്പാലം ഗവ. ആയുര്‍വേദ ആശുപത്രി ഒന്നാംസ്ഥാനം നേടിയത്. അഞ്ച് ലക്ഷംരൂപയാണ് പുരസ്‌കാരം.സര്‍ക്കാര്‍ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കാൻ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുരസ്‌കാരമാണ്‌ കേരള ആയുഷ് കായകല്‍പ്പ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഒന്നാം സ്ഥാനം ആയുർവേദ ആശുപത്രിക്ക് ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും ഇതിനായി പ്രയത്നിച്ച മെഡിക്കൽ ഓഫീസർ ഡോ. സിനി, ഡോ. മോഹൻദാസ് ഉൾപ്പെടെയുള്ള ജീവനക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നതായും നഗരസഭാ ചെയർമാൻ കെ ജാനകീദേവി, വൈസ് ചെയർമാൻ കെ രാജേഷ് എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home