ad
Deshabhimani

സർക്കാർ കൂടെയുണ്ട്‌

ഓണം പൊളിയാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
നിധിൻ ഇ‍ൗപ്പൻ

Published on Aug 29, 2025, 12:14 AM | 2 min read

മലയാളികൾ ഇത്തവണയും സംസ്ഥാന സർക്കാരിന്റെ കരുതലിൽ ഓണം സമൃദ്ധമായി ആഘോഷിക്കും. അല്ലലില്ലാതെ ആഘോഷം പൊളിയാക്കാൻ സംസ്ഥാന സർക്കാർ ചെലവിടുന്നത്‌ 20,000 കോടിയിലധികം രൂപയാണ്‌. ഉത്സവബത്തയും ബോണസും അടക്കം ഓണത്തോട്‌ അനുബന്ധിച്ചുള്ള എല്ലാ ധനസഹായവും വർധിപ്പിച്ചു. രണ്ടു ഗഡു ക്ഷേമപെൻഷൻ അനുവദിച്ചു. സപ്ലൈകോ, കൺസ്യൂമർഫെഡ്‌ എന്നിവ വഴി അവശ്യസാധനങ്ങൾ വിലകുറച്ച്‌ ലഭ്യമാക്കുന്നു. കേന്ദ്ര സർക്കാർ സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുമ്പോഴും ജനപക്ഷ സർക്കാർ തൊഴിലാളികളെ 
ചേർത്തുപിടിക്കുകയാണ്.

വലിയ ആശ്വാസം

കഴിഞ്ഞ വർഷങ്ങളിൽ 1,000 രൂപയാണ് ഹരിതകർമസേന അംഗങ്ങൾക്ക്‌ ഓണത്തിന് ബോണസായി ലഭിച്ചിരുന്നത്. ഈ വർഷം 1,250 ആയി. സാധാരണക്കാരായ തൊഴിലാളികൾക്ക് വലിയ ആശ്വാസമാണിത്‌.

എസ്‌ ഷമ,

പാലക്കാട് നഗരസഭ ഹരിതകർമ സേന അംഗം

ഡയറ സ്ട്രീറ്റ്,

താരേക്കാട്,

സർക്കാരിന്റെ സമ്മാനം

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം നിലനിൽക്കുമ്പോഴും ജീവനക്കാർക്ക്‌ ഒരു ഗഡു ക്ഷാമബത്ത അനുവദിക്കുകയും ബോണസ്‌ ഉത്സവബത്ത എന്നിവയിൽ വർധനവ് വരുത്തുകയും ചെയ്ത സംസ്ഥാന സർക്കാർ തീരുമാനം അഭിനന്ദനീയമാണ്‌. ജീവനക്കാർക്കുള്ള സർക്കാർ സമ്മാനമാണിത്‌. ബോണസ് 500 രൂപ വർധിപ്പിച്ച് 4,500 രൂപയായും ഉത്സവബത്ത 250 രൂപ വർധിപ്പിച്ച് 3,000 രൂപയായും ഉയർത്തി. ഇതോടൊപ്പം മൂന്ന്‌ ശതമാനം ക്ഷാമബത്ത കൂടി അനുവദിച്ചു.

കെ മഹേഷ്

എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്

കരുതലിന് അഭിവാദ്യം

ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരുകൾ എന്നും തൊഴിലാളിപക്ഷ സമീപനമാണ് എടുത്തിട്ടുള്ളത്. കേന്ദ്രം വരിഞ്ഞ്‌ മുറുക്കുമ്പോഴും ജീവനക്കാരുടെ ബോണസും ഉത്സവബത്തയും വർധിപ്പിച്ച സംസ്ഥാന സർക്കാർ നടപടി തൊഴിലാളികളോട് സർക്കാരിനുള്ള കരുതലാണ് കാണിക്കുന്നത്.

കെ അജില

കെഎസ്ടിഎ ജില്ലാ സെക്രട്ടറി

ശരിക്കും അത്ഭുതപ്പെടുത്തി

ലോട്ടറിത്തൊഴിലാളികൾക്ക് കഴിഞ്ഞ വർഷവും ഈ വർഷവും ബോണസ് വർധിപ്പിച്ചത്‌ ശരിക്കും അത്ഭുതപ്പെടുത്തി. 6,500 രൂപയായിരുന്നത്‌ കഴിഞ്ഞ വർഷം 7000മായി. ഈ വർഷമത്‌ 7500 ആക്കി. ലോട്ടറി തൊഴിലാളി പെൻഷൻകാർക്ക് 2,500 ആയിരുന്ന ബോണസ് 2,750 രൂപയായി.

എം പി മുഹമ്മദ് അഷ്‌റഫ്

ലോട്ടറിത്തൊഴിലാളി, പാലക്കാട്‌

ഇരട്ടി സന്തോഷം

സർക്കാർ രണ്ടുമാസത്തെ ക്ഷേമ പെൻഷൻ ഒന്നിച്ച്‌ അനുവദിച്ചത്‌ ഇരട്ടി സന്തോഷമാണ് നൽകുന്നത്. മക്കൾക്കും പേരക്കുട്ടികൾക്കും ഉൾപ്പെടെ സമ്മാനങ്ങൾ വാങ്ങി നൽകുമ്പോൾ അതിന്‌ ഇടയാക്കിയ സർക്കാരിന്‌ നന്ദി.

സി ദൈവാന പൊറ്റക്കൽ വീട്,

മന്തക്കാട്, മലമ്പുഴ

ആഘോഷത്തിന്റെ നാളുകൾ

നൂറ്‌ തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ്‌ തൊഴിലാളിക്ക് 1,200 രൂപ ഉത്സവബത്തയായി നൽകുന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം തൊഴിലാളികൾക്ക് നൽകുന്ന ഉത്സാഹം ചെറുതല്ല. പല കുടുംബങ്ങളിലും ക്ഷേമ പെൻഷൻ കൂടി ലഭിക്കുന്നതോടെ ഇത്തവണത്തെ ഓണം സമൃദ്ധിയായി ആഘോഷിക്കാനാകും.

വെള്ളച്ചി

മൂപ്പൻചോല, അകമലവാരം, മലമ്പുഴ



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home