Deshabhimani

ഓണത്തിന്‌ വിഷരഹിത പച്ചക്കറിയുമായി കർഷകസംഘം

Non-toxic vegetable for Onam

എലവഞ്ചേരി തുമ്പിടി കരിപ്പായി പാടശേഖരത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു സംയോജിത പച്ചക്കറി കൃഷിക്ക്‌ വിത്തിടുന്നു

avatar
സ്വന്തം ലേഖകൻ

Published on Jul 09, 2025, 01:39 AM | 1 min read

കൊല്ലങ്കോട്‌

ഓണത്തിന്‌ വിഷരഹിത പച്ചക്കറി പദ്ധതിക്ക്‌ തുടക്കമിട്ട്‌ കർഷകസംഘം ജില്ലാ കമ്മിറ്റി. എലവഞ്ചേരി പഞ്ചായത്തിലെ തുമ്പിടി കരിപ്പായി പാടശേഖരത്തിലാണ്‌ വിത്തിറക്കിയത്‌. വെണ്ട, വഴുതന, കുറ്റിപ്പയർ, മുളക് എന്നിവയാണ്‌ 30 സെന്റിൽ കൃഷി ചെയ്യുന്നത്‌. വിളവിറക്കൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ പ്രേമൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ ഡി പ്രസേന്നൻ, ജില്ലാ സെക്രട്ടറി എം ആർ മുരളി, സംസ്ഥാന കമ്മിറ്റി അംഗം ജോസ് മാത്യൂസ്, ജില്ലാ കമ്മിറ്റി അംഗം ശാലിനി കറുപ്പേഷ്, ഏരിയ ഭാരവാഹികളായ ടി കെ പരമേശ്വരൻ, കെ കലാധരൻ, എ ചെന്താമര, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ശിവരാമൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home