ad
Deshabhimani

സിവിൽ സർവീസിനെ തകർക്കരുത്‌

എൻജിഒ യൂണിയൻ ജില്ലാ മാർച്ച്‌ ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2026, 02:00 AM | 1 min read

പാലക്കാട്

സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് എൻജിഒ യൂണിയൻ നേതൃത്വത്തിൽ വ്യാ‍ഴാഴ്‌ച സംസ്ഥാന വ്യാപകമായി മാർച്ചും ധർണയും സംഘടിപ്പിക്കും. യൂണിയൻ ജില്ലാ കമ്മിറ്റി പകൽ 11ന് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം പ്രവേശന കവാടത്തിന് സമീപത്തുനിന്ന് സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. തുടർന്ന് നടക്കുന്ന ധർണ സംസ്ഥാന സെക്രട്ടറി പി സുരേഷ് ഉദ്ഘാടനം ചെയ്യും. സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര-–സംസ്ഥാന സർക്കാരുകളുടെ നടപടികൾ അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പാക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, മെഡിസെപ്പിലെ അപാകം പരിഹരിക്കുക, ഏൺഡ് ലീവ് സറണ്ടർ റദ്ദാക്കിയ നടപടി പിൻവലിക്കുക, അന്യായമായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക, വർഗീയതയെ ചെറുക്കുക, ജനവിരുദ്ധനയങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങളുയർത്തിയാണ് പ്രതിഷേധം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home