ad
Deshabhimani

രുചിയിൽ കേമൻ
‘നായടിക്കുന്ന് 
ബിരിയാണി’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
വി പ്രശോഭ്

Published on Jul 09, 2026, 12:42 AM | 1 min read

മണ്ണാർക്കാട്

കുറഞ്ഞ എണ്ണയിലും മസാലയിലും തയ്യാറാക്കി തീൻമേശകളിലെത്തുന്ന ‘നായടിക്കുന്ന് ബിരിയാണി’ ക്ക്‌ ആരാധകർ ഏറെയാണ്‌. സ്വാദിൽ തലശേരി ബിരിയാണിയെ വെല്ലുമെന്നാണ്‌ ആരാധകരുടെ വാദം. നായടിക്കുന്നിലെ പണ്ടാരികൾക്ക്‌ (ഭക്ഷണം വെപ്പുകാർ) മാത്രമെ ഇ‍ൗ രുചിയുടെ പിന്നിലെ രഹസ്യം അറിയൂ. ബീഫ്, ചിക്കൻ, മട്ടൻ ദം ബിരിയാണിയുമാണ്‌ സ്‌പെഷ്യൽ. ജില്ലയിലെ മിക്കയിടത്തും കല്യാണങ്ങൾക്ക് ഇവിടെനിന്ന്‌ പണ്ടാരികളെ വിളിക്കും. ഏതു സമയത്തും ഇവിടെ എത്തിയാൽ ബിരിയാണിയുണ്ടാക്കുവാൻ ആളെ കിട്ടും. നിലവിൽ നായടിക്കുന്ന്‌ ബിരിയാണിയിൽ മികവ്‌ തെളിയിച്ച 260 പണ്ടാരികളാണുള്ളത്‌. ‘അരിയൂറ്റി ദം ഇടുന്നതാണ് പ്രധാനമെന്ന്‌’ കുണ്ടുപറമ്പിൽ നാസർ പറയുന്നത്‌. മണ്ണാർക്കാട്ടെ ആദ്യത്തെ ബിരിയാണി വെപ്പുകാരിൽ പ്രധാനിയായ കുണ്ടുപറമ്പിൽ ഹംസയുടെ മകനാണ്‌ നാസർ. ഹംസയുടെ ആറ്‌ ആൺമക്കളും രണ്ട് പെൺമക്കളുടെ ഭർത്താക്കന്മാരും അവരുടെ മക്കളും ഇന്ന് ബിരിയാണി വെപ്പുകാരാണ്. മാത്രമല്ല, ഇവരുടെതന്നെ ആറിലധികം ഹോട്ടലും മണ്ണാർക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇവിടെനിന്ന്‌ ആർക്കും ‘നായടിക്കുന്ന് ബിരിയാണി’ യുടെ രുചി പരീക്ഷിക്കാവുന്നതാണ്‌. ഹോട്ടലുകളുടെ പ്രവർത്തന സമയം പകൽ 11 മുതൽ മൂന്നുവരെയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home