ദേശീയ പണിമുടക്ക് വിജയിപ്പിക്കും

പാലക്കാട്
ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ഹെഡ്-ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ ഫെബ്രുവരി 12നാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്കിന്റെ പ്രചാരണാർഥമുള്ള വാഹന പ്രചാരണ ജാഥകളും അനുബന്ധ പരിപാടികളും വിജയിപ്പിക്കാനും എല്ലാ യൂണിറ്റുകളിലും പ്രചാരണ ബോർഡുകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി എം ഹംസ ഉദ്ഘടനം ചെയ്തു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി പി എൻ മോഹനൻ അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ എം എസ് സ്കറിയ, വി അനിരുദ്ധൻ, കെ ടി ഉദയകുമാർ, സി കെ നാരായണൻ, യൂണിയൻ ജില്ലാ ട്രഷറർ ബി വിജയൻ, ജില്ലാ വൈസ് പ്രസിഡന്റ് സി ശ്രീകുമാർ എന്നിവർ സംസാരിച്ചു.










0 comments