Deshabhimani

കടയിൽ ഭിക്ഷയ്‌ക്കെത്തി മൊബൈൽ മോഷ്ടിച്ചു

ഭിക്ഷതേടി കടയിലെത്തിയയാൾ കൗണ്ടറിലെ മൊബൈൽ ഫോൺ മോഷ‍്ടിക്കുന്നു

ഭിക്ഷതേടി കടയിലെത്തിയയാൾ കൗണ്ടറിലെ മൊബൈൽ ഫോൺ മോഷ‍്ടിക്കുന്നു

വെബ് ഡെസ്ക്

Published on Oct 01, 2026, 12:38 AM | 1 min read

ഒറ്റപ്പാലം

ഭിക്ഷതേടി കടയിലെത്തിയയാൾ കൗണ്ടറിലെ മൊബൈൽഫോൺ മോഷ്ടിച്ചു. ഒറ്റപ്പാലം നഗരത്തിലെ സുദർശന ഇലക്ട്രോണിക്സിൽ ബുധൻ വൈകിട്ട് നാലിനാണ് സംഭവം. ഇയാളെ കണ്ട് പന്തികേടുതോന്നിയ ജീവനക്കാരി കടയുടമ സ്ഥലത്തില്ലെന്ന് മറുപടി നൽകി മടക്കിവിട്ടിരുന്നു. ജീവനക്കാരി കൗണ്ടറിൽനിന്ന് മാറിയതോടെ ഇയാൾ മൊബൈൽ മോഷ്ടിച്ച് മുങ്ങി. അർബുദമാണെന്നും സഹായം വേണമെന്നും പറഞ്ഞാണ് ഇയാൾ എത്തിയത്. കടയുടമ ഒറ്റപ്പാലം പൊലീസിൽ പരാതിനൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home