പാലക്കാട് –പൊള്ളാച്ചി മെമു സർവീസ് തുടങ്ങി

പാലക്കാട്–പൊള്ളാച്ചി മെമു സർവീസ് ആരംഭിച്ചപ്പോൾ
പാലക്കാട്
നീണ്ട കാത്തിരിപ്പിനൊടുവിൽ പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്കുള്ള പുതിയ മെമു സർവീസ് തുടങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. വൈകുന്നേരം ഏഴിന് പാലക്കാട് നിന്ന് പുറപ്പെട്ട് രാത്രി 9.10-ന് പൊള്ളാച്ചിയിൽ എത്തും. തിരിച്ച് പൊള്ളാച്ചിയിൽ നിന്ന് പുലർച്ചെ 5.15-ന് പുറപ്പെട്ട് രാവിലെ 7.10-ന് പാലക്കാട് എത്തും. ആഴ്ചയിൽ അഞ്ചുദിവസവും സർവീസുണ്ട്. എന്നാൽ, പകൽ ട്രെയിനുകൾ കുറവുള്ള റൂട്ടിൽ നിലവിലനുവദിച്ച മെമു യാത്രക്കാർക്ക് ഉപകാരപ്പെടില്ലെന്ന ആക്ഷേപമുണ്ട്. ചടങ്ങിൽ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റോട്ട് സ്വാഗതം പറഞ്ഞു. റെയിൽവേ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, യാത്രക്കാർ തുടങ്ങിയവർ പങ്കെടുത്തു.










0 comments