ad
Deshabhimani

പോള്‍ ബീറ്റ്സ്

ഇടത്‌ കോട്ടയായി മലമ്പുഴ

Malampuzha
avatar
വി കെ രഘുപ്രസാദ്‌

Published on Mar 06, 2026, 12:44 AM | 2 min read

എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുതറോഡ്, 
മുണ്ടൂർ, പുതുപ്പരിയാരം, പുതുശേരി 
പഞ്ചായത്തുകൾ 
ഉൾപ്പെടുന്നതാണ്‌ 
മണ്ഡലം

വോട്ടുനില > (2021) എ പ്രഭാകരൻ(എൽഡിഎഫ്‌) – 75,934 സി കൃഷ്‌ണകുമാർ(എൻഡിഎ) – 50,200 എസ്‌ കെ അനന്തകൃഷ്‌ണൻ(യുഡിഎഫ്‌) – 35,444 അബ്ദുൾ റഹീം(സ്വത.) – 418 കെ പ്രസാദ്‌(എസ്‌യുസിഐ) – 555 നോട്ട – 1054 ഭൂരിപക്ഷം – 25,734

ആകെ വോട്ടർമാർ – 1,93,416 പുരുഷൻമാർ – 94,309 സ്‌ത്രീകൾ – 99,102 ട്രാൻസ്‌ജെന്റേഴ്‌സ്‌ – 5 2021ൽ – 2,13,231 വോട്ടർമാർ(ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാർ) കുറവ്‌ – 19,815

മലമ്പുഴ

കർഷകമുന്നേറ്റത്തിന്റെ ഭൂമികയാണ്‌ മലമ്പുഴ. വിനോദസഞ്ചാരവും വ്യവസായവുമെല്ലാം തളിർത്ത്‌ വളരുന്നയിടം. പ്രകൃതി ഭംഗിയും അണക്കെട്ടുമെല്ലാം പ്രത്യേകത. കണ്യാർകളി, പറയൻ തുള്ളൽ, വേല, പൂരം തുടങ്ങിയ അനുഷ്ഠാന കലകളാൽ സമ്പന്നമായ നാട്‌. 1965ൽ മണ്ഡലം രൂപീകൃതമായത്‌ മുതൽ ഇടതുപക്ഷത്തെ മാത്രമാണ്‌ മലമ്പുഴ നെഞ്ചേറ്റിയത്‌. ഇ കെ നായനാരും വി എസ്‌ അച്യുതാനന്ദനും മണ്ഡലത്തിൽനിന്ന്‌ വിജയിച്ച്‌ മുഖ്യമന്ത്രിമാരായപ്പോൾ ടി ശിവദാസമേനോൻ മന്ത്രിയായി. അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുപ്പരിയാരം, പുതുശേരി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ മണ്ഡലം. സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട്, ഐഐടി പാലക്കാട്, വാളയാർ ചെക്ക് പോസ്റ്റ് എന്നിവയെല്ലാം മണ്ഡലത്തിന്റെ ഭാഗമാണ്‌. വികസനനിറവിൽ തുടർച്ചയായ എൽഡിഎഫ്‌ സർക്കാരുകളുടെ കാലത്ത്‌ നിരവധി വികസന പ്രവർത്തനങ്ങളാണ്‌ മണ്ഡലത്തിൽ നടന്നത്‌. 387 കോടി ചെലവിട്ട കുടിവെള്ള പദ്ധതി, മലമ്പുഴ റിങ് റോഡ്, അകത്തേത്തറ മേൽപ്പാലം എന്നിവ പണി പുരോഗമിക്കുന്നു. ​എംഎൽഎമാർ ഇവർ 1965ലും 67ലും എം പി കുഞ്ഞിരാമൻ ജയിച്ചു. 1970ൽ വി കൃഷ്ണദാസും 1977ൽ പി വി കുഞ്ഞിക്കണ്ണനും നിയമസഭയിലെത്തി. 1980ൽ ഇ കെ നായനാർ ജയിച്ച് മുഖ്യമന്ത്രിയായി. 1982ൽ നായനാർ പ്രതിപക്ഷ നേതാവായി. ടി ശിവദാസ മേനോൻ 1987ൽ ജയിച്ചു വൈദ്യുതി മന്ത്രിയായി. 1991ലും 1996ലും ശിവദാസമേനോൻ ജയിച്ചു. 1996ൽ ധനമന്ത്രിയായി. 2001ൽ വി എസ് അച്യുതാനന്ദൻ വിജയിച്ചു. പ്രതിപക്ഷ നേതാവായി. 2006ൽ വിജയിച്ചു മുഖ്യമന്ത്രിയായി. 2011ൽ വിജയിച്ച്‌ പ്രതിപക്ഷ നേതാവായി. 2016ലും വി എസ്‌ വിജയിച്ചു. 2021ൽ എ പ്രഭാകരൻ എംഎൽഎയായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനാണ്‌ മണ്ഡലത്തിൽ മേൽക്കൈ. രണ്ട്‌ നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ്‌ മൂന്നാംസ്ഥാനത്താണ്‌.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home