ലോക്കോ പൈലറ്റുമാരുടെ അനിശ്ചിതകാല സത്യഗ്രഹം തുടരുന്നു

ലോക്കോ പൈലറ്റുമാരുടെ അനിശ്ചിതകാല സത്യഗ്രഹം തുടരുന്നു
സ്വന്തം ലേഖകൻ
പാലക്കാട് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് ഡിവിഷണൽ കമ്മിറ്റി നേതൃത്വത്തിൽ ലോക്കോ പൈലറ്റുമാർ ഡിആർഎം ഓഫീസിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം തുടരുന്നു. രണ്ടാംദിനം എൽഐസി എംപ്ലോയീസ് യൂണിയൻ ഡിവിഷണൽ വൈസ് പ്രസിഡന്റ് ആർ രാജീവ് ഉദ്ഘാടനം ചെയ്തു. എഐഎൽആർഎസ്എ ഡിവിഷണൽ വർക്കിങ് പ്രസിഡന്റ് കെ കെ കേശവൻ അധ്യക്ഷനായി. സെൻട്രൽ വർക്കിങ് കമ്മിറ്റി അംഗം യു ബാബുരാജ്, സോണൽ വൈസ് പ്രസിഡന്റ് പി കെ അശോകൻ, സോണൽ വർക്കിങ് പ്രസിഡന്റ് സി എസ് കിഷോർ, ബെഫി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സജി വർഗീസ്, വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം എൻഎഫ്പിഇ പാലക്കാട് സർക്കിൾ സെക്രട്ടറി പി ശിവദാസ് ഉദ്ഘാടനം ചെയ്തു. ലോക്കോ പൈലറ്റുമാരുടെ വിവിധ ആവശ്യങ്ങളുന്നയിച്ചും പാലക്കാട് റെയിൽവേ ഡിവിഷന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെയുമാണ് സമരം.











0 comments