പട്ടണത്തിൻ പകിട്ടുകൂടിയ അഞ്ചാണ്ട്

പി കെ സുമേഷ്
Published on Dec 02, 2025, 12:00 AM | 1 min read
പട്ടാന്പി
വികസനനിറവിന്റെ ചാരിതാർഥ്യത്തിലാണ് പട്ടാന്പി നഗരസഭ എൽഡിഎഫ് ഭരണസമിതി അഞ്ച് വർഷം പൂർത്തിയാക്കുന്നത്. യുഡിഎഫ് ഭരണത്തിന്റെ കോട്ടങ്ങളെല്ലാം തീർത്ത കുതിപ്പ്. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കി. പട്ടാമ്പിയെ മാതൃകാ നഗരമാക്കി മാറ്റി. ഇരുന്നൂറ് കോടിയിലേറെ രൂപയുടെ വികസനമാണ് സംസ്ഥാന സർക്കാരിന്റെയും എംഎൽഎയുടെയും സഹകരണത്തോടെ പട്ടാമ്പിയിലെത്തിയത്. ചെറുളിപറമ്പ്, ശങ്കരമംഗലം മൈതാനങ്ങൾ, പട്ടാമ്പി ഡയാലിസിസ് സെന്റർ, ശങ്കരമംഗലം, കൽപ്പക എന്നിവിടങ്ങളിൽ ജനകീയാരോഗ്യകേന്ദ്രങ്ങൾ, സേവാകേന്ദ്രം, കുളങ്ങളുടെ നവീകരണം, ഗ്രാമീണ റോഡുകളുടെ നവീകരണം, ഭാരതപ്പുഴയുടെ തീരത്ത് ഇ എം എസ് പാർക്ക്, വിവിധ സ്കൂളുകളിൽ പുതിയ കെട്ടിടങ്ങൾ, വാഹനങ്ങൾ, സ്മാർട്ട് കിച്ചണുകൾ, മാലിന്യത്തിൽനിന്ന് നീള ജൈവവളത്തിന്റെ ഉൽപ്പാദനം എന്നിവ ശ്രദ്ധേയ നേട്ടങ്ങൾ. ഹരിതകർമ സേനാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകി. നഗരസഭ, താലൂക്ക് ആശുപത്രി, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, രണ്ട് മൈതാനങ്ങൾ, ബൈപ്പാസ് എന്നിവിടങ്ങളിൽ സോളാർ ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചു. മാലിന്യമുക്ത പട്ടാമ്പി എന്ന വലിയ നേട്ടം കൈവരിച്ചു. കൊടലൂരിൽ മൈതാനം, പട്ടാമ്പി പുതിയപാലം, മുനിസിപ്പൽ ടവർ, അഗ്നിരക്ഷാനിലയം, ഭാരതപ്പുഴയിലെ തടയണ, ടൗൺ നവീകരണം, അങ്കണവാടികൾക്ക് പുതിയ കെട്ടിടം, വായനശാല കെട്ടിടം, സെൻട്രൽ ഓർച്ചാഡ് നവീകരണം ഫാം ടൂറിസം എന്നിവ യാഥാർഥ്യമാക്കി. ബൈപ്പാസിന്റെ അവസാനഘട്ട പ്രവൃത്തി പുരോഗമിക്കുകയാണ്. സംസ്ഥാന അയ്യൻകാളി പുരസ്കാരം (രണ്ടാം സ്ഥാനം), ദേശീയതല ഒഡിഎഫ്പ്ലസ് ത്രീ സ്റ്റാർ റേറ്റിങ്, ജില്ലയിൽ ലൈഫ് ഭവന പദ്ധതി പൂർത്തീകരിച്ച രണ്ടാമത്തെ നഗരസഭയ്‌ക്കുള്ള പുരസ്കാരം, മലിനീകരണ നിയന്ത്രണബോർഡ് സിൽവർ പുരസ്കാരം (സംസ്ഥാനത്ത് മൂന്നാം സ്ഥാനം) എന്നിവ ലഭിച്ചു. ഇതിന്റെ തുടർച്ചയായി പത്ത് പ്രധാനമേഖലകളിൽ നൂറോളം സമഗ്ര വികസന പദ്ധതികളും അവയിൽനിന്ന് തെരഞ്ഞെടുത്ത 25 പുതിയ നവോത്ഥാന പദ്ധതികളുമാണ് പ്രധാനമായും എൽഡിഎഫ് മുന്നോട്ടുവയ്‌ക്കുന്നത്. ഓരോ മേഖലയിലും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും എൽഡിഎഫ് പ്രകടനപത്രികയിലുണ്ട്.
നിലവിലെ കക്ഷിനില
സിപിഐ എം : 11
വി ഫോർ പട്ടാമ്പി : 5
കോൺഗ്രസ് : 4
മുസ്ലിംലീഗ് : 7
ബിജെപി : 1









0 comments