എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പര്യടനം തുടരുന്നു
താനാളൂര്‍ പറയുന്നു, ഞങ്ങള്‍ ഒറ്റക്കെട്ട്

ജില്ലാ പഞ്ചായത്ത് താനാളൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കെ പി രാധ ഒഴൂരിൽ തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം
താനൂർ
കഴിഞ്ഞ അഞ്ചുവർഷം ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗം ആരെന്ന ചോദ്യത്തിന് ഒഴൂരിലെ തൊഴിലുറപ്പ് തൊഴിലാളി കച്ചേരിത്തറ പ്രസന്നയ്ക്ക് ഉത്തരമില്ലായിരുന്നു. ശ്രദ്ധേയമായ ഏതെങ്കിലും ഒരു വികസനം നടത്തിയാലല്ലേ അംഗത്തിന്റെ പേര് ഓർത്തുവയ്ക്കാനാകൂ എന്നായിരുന്നു സതിയുടെ മറുപടി. ഞങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൽഡിഎഫ് സ്ഥാനാർഥി കെ പി രാധയോട് തൊഴിലുറപ്പ് തൊഴിലാളികൾ ആവശ്യപ്പെട്ടത്. "ഇത്രയുംകാലം പേരിന് ഒരാളെ ജയിപ്പിച്ചുവിടുകയായിരുന്നു. പരാതികള്‍മാത്രമാണ് ബാക്കി...' അവര്‍ തുടര്‍ന്നു. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് താനാളൂര്‍ ഡിവിഷനിലേക്ക് മത്സരിക്കുന്ന എല്‍ഡിഎഫിന്റെ കെ പി രാധ അവരെ ആശ്വസിപ്പിച്ചു. ഡിവിഷനിലെ വികസനമുരടിപ്പും ജില്ലാ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ അഴിമതിയും ചൂണ്ടിക്കാട്ടിയാണ് രാധ വോട്ടർമാരെ സമീപിക്കുന്നത്. ബിജെപിയില്‍നിന്ന് ഒഴൂർ പഞ്ചായത്ത് 18-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത പരിചയസമ്പത്ത് അവര്‍ക്കുണ്ട്. ഇത്തവണ ഡിവിഷനും രാധയിലൂടെ പോരുമെന്നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. ഉറച്ച വിജയപ്രതീക്ഷയോടെയാണ് ഓരോ ദിവസവും തെരഞ്ഞെടുപ്പ് പര്യടനം നടക്കുന്നത്. എല്ലാ ജനങ്ങളെയും നേരില്‍ക്കണ്ട് പരമാവധി വോട്ട് സമാഹരിക്കുകയാണ് ലക്ഷ്യം. പ്രദേശത്തിന്റെ സമ്പൂർണ വികസനമാണ് ലക്ഷ്യമെന്നും എൽഡിഎഫ് പ്രകടനപത്രിക അനുസരിച്ച് എല്ലാ കുടുംബങ്ങളിലേക്കും ക്ഷേമമെത്തിക്കാനുള്ള ഇടപെടൽ നടത്തുമെന്നും കെ പി രാധ പറഞ്ഞു.









0 comments