ബി സോണ്‍ ക്രിക്കറ്റ്
കലിക്കറ്റ് ക്യാമ്പസ് ചാമ്പ്യന്മാർ

സര്‍വകലാശാല ബി സോണ്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിൽ വിജയിച്ച കലിക്കറ്റ് ക്യാമ്പസ് ട്രോഫി ഏറ്റുവാങ്ങുന്നു
വണ്ടൂർ
കലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിൽ കലിക്കറ്റ് ക്യാമ്പസ് ചാമ്പ്യന്മാർ. എൻഎസ്എസ് കോളേജ് മഞ്ചേരി രണ്ടാംസ്ഥാനംനേടി. സമാപന ചടങ്ങിൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക് ഗവർണർ കെ എം അനില്‍കുമാര്‍, സഹ്യ കോളേജ് പ്രസിഡന്റും മുൻ കലിക്കറ്റ് യൂണിവേഴ്സിറ്റി താരവുമായ പാപ്പറ്റ കുഞ്ഞിമുഹമ്മദ് എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. തൃശൂർ കേരള വർമ്മ കോളേജിൽ നടക്കുന്ന ഇന്റർസോൺ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലേക്ക് കലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്, എൻഎസ്എസ് കോളേജ് മഞ്ചേരി, എസ് വിപികെ കോളേജ് പാലേമാട് എന്നിവർ യോഗ്യത നേടി.









0 comments