ലോക എയ്ഡ്സ് ദിനാചരണം

കരിങ്കുന്നം സെന്റ് അഗസ്‌റ്റിൻസ് സ്‌കൂളിലെ ലോക എയ്ഡ്സ് ദിനാചരണം പ്രധാനാധ്യാപിക സിസ്‌റ്റർ നമിത ഉദ്ഘാടനം ചെയ്യുന്നു
തൊടുപുഴ
കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ ലോക എയ്ഡ്സ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്‍കൂളിലെ ഹെൽത്ത് ക്ലബ് സംഘടിപ്പിച്ച പരിപാടികൾ പ്രധാന അധ്യാപിക സിസ്റ്റർ നമിത ഉദ്ഘാടനംചെയ്‌തു. റെഡ് റിബൺ ക്യാമ്പയിനില്‍ വിദ്യാർഥികൾ റെഡ് റിബൺ ധരിച്ച് എയ്ഡ്സ് ബാധിതര്‍ക്ക് പിന്തുണ അറിയിച്ചു. കരിങ്കുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സുധാഭായി ബോധവൽക്കരണ ക്ലാസെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‍പെക്‍ടർ ബീന ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ ഷിജു കെ എബ്രഹാം, ഹെൽത്ത് നഴ്സ് ഷിജി രാജ്, ജിനോ തോമസ് എന്നിവർ സംസാരിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി. ഡെപ്യൂട്ടി ഡിഎംഒ ശരത് ജി റാവു റെഡ്റിബൺ ഉദ്ഘാടനംചെയ്‌തു. സൂപ്രണ്ട് പി എൻ അജി അധ്യക്ഷനായി. ആർഎംഒ ആദർശ് ദീപം തെളിച്ചു. നഴ്സിങ്ങ് സൂപ്രണ്ട് കെ എൻ വിജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എച്ച്ഐസി സി കെ സീമ, ബിജി തോമസ്, ഐസിടിസി കൗൺസിലർ നിമ്മി ജെയിംസ്, പിആർഒ മെറീന ജോർജ് എന്നിവർ സംസാരിച്ചു. അൽ അസ്ഹർ ദന്തൽ കോളേജിൽ ലോക എയ്ഡ്സ് ദിനാചരണ സംഘടിപ്പിച്ചു. നീനു ജെ ആലപ്പാട്ട് ബോധവൽക്കരണ ക്ലാസ് നടത്തി. കോളേജ് കാമ്പസിൽ ബോധവൽക്കരണ നോട്ടിസ് ബോർഡുകൾ സ്ഥാപിച്ച് വേൾഡ് എയ്ഡ്സ് ഡേക്കായുള്ള സന്ദേശങ്ങളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു. ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഷൈനി ജോസഫ്, എസ്‌എസ്‌ജിപി നോഡൽ ഓഫീസർ ഡോ. വി എ അഞ്ജലി, ഡോ. അഭിലാഷ് മാത്യു, എനഎസ്‌എസ് പ്രോഗ്രാം ഓഫിസർ ഡോ. ആദിത്യ സുനിൽഎന്നിവർ സംസാരിച്ചു.









0 comments