Deshabhimani

പരസ്യപ്രചാരണം അവസാനിച്ചു

തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2026, 12:00 AM | 1 min read

പാലക്കാട്‌

ജില്ലയിൽ ഏഴിടത്ത്‌ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. തിങ്കൾ രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. ചൊവ്വാഴ്‌ചയാണ്‌ വോട്ടെണ്ണൽ. ഒരു ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ, മൂന്ന്‌ ഗ്രാമപഞ്ചായത്ത്‌ വാർഡ്‌, രണ്ട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഡ്‌, ഒരു നഗരസഭാ വാർഡ്‌ എന്നിവിടങ്ങളിലേക്കാണ്‌ ഉപതെരഞ്ഞെടുപ്പ്‌. പരസ്യപ്രചാരണം അവസാനിച്ചപ്പോൾ എൽഡിഎഫ്‌ സ്ഥാനാർഥികൾക്ക്‌ മികച്ച സ്വീകരണമാണ്‌ വോട്ടർമാരിൽനിന്ന്‌ ലഭിച്ചത്‌. ജില്ലാ പഞ്ചായത്ത്‌ പല്ലശന ഡിവിഷനിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി പൊന്നുക്കുട്ടനാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. മലമ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹേമാംബിക ഡിവിഷനിൽ എം തൗഷികയും ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അത്തിപ്പൊറ്റ ഡിവിഷിൽ രേഖ സന്തോഷുമാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥികൾ. വി തുളസീധരനാണ്‌ ചിറ്റൂർ–തത്തമംഗലം നഗരസഭ പരുത്തിക്കാവ് വാർഡിലെ എൽഡിഎഫ്‌ സ്ഥാനാർഥി. പട്ടഞ്ചേരി പഞ്ചായത്ത്‌ ഒമ്പതാം വാർഡ്‌(പാറക്കാട്ട്‌ചള്ള) എസ്‌ ബിന്ദുകുമാരി, ശ്രീകൃഷ്ണപുരം പഞ്ചായത്ത്‌ 13–ാം വാർഡിൽ (രാഗം കോർണർ) എം ബാബു, കരിന്പ 13–ാം വാർഡിൽ വി എം മുഹമ്മദ് അഷറഫ് എന്നിവരാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥികൾ. എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എം ശശിയുടെ(എൽഡിഎഫ്‌) ഒഴിവിലേക്ക്‌ ജില്ലാ പഞ്ചായത്ത്‌ പല്ലശന ഡിവിഷനിലും ചിറ്റൂർ–തത്തമംഗലം നഗരസഭാ ചെയർപേഴ്‌സൺ സുമേഷ്‌ അച്യുതന്റെ (യുഡിഎഫ്‌) ഒഴിവിലേക്ക്‌ 24–ാം(പരുത്തിക്കാവ്) വാർഡിലുമാണ്‌ ഉപതെരഞ്ഞെടുപ്പ്‌. പട്ടഞ്ചേരി പഞ്ചായത്ത്‌ ഒമ്പതാം വാർഡംഗം സുഷമ മോഹൻദാസ്(എൽഡിഎഫ്‌), മലമ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹേമാംബിക ഡിവിഷനിലെ എൽ ഇന്ദിര(എൽഡിഎഫ്‌) എന്നിവർ അന്തരിച്ച ഒഴിവിലേക്കും ശ്രീകൃഷ്ണപുരം പഞ്ചായത്ത്‌ 13–ാം വാർഡംഗം സി സുജിത്(എൽഡിഎഫ്‌), ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അത്തിപ്പൊറ്റ ഡിവിഷൻ അംഗം കെ എം ഷമീറ(യുഡിഎഫ്‌), കരിന്പ 13–ാം വാർഡിൽ യൂസഫ്‌ പാലക്കൽ (യുഡിഎഫ്‌) എന്നിവർ രാജിവച്ച ഒഴിവിലേക്കുമാണ്‌ ഉപതെരഞ്ഞെടുപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home