പാലക്കുഴിയിൽ വെളിച്ചവിപ്ലവം

വേണു കെ ആലത്തൂര്‍
പാലക്കാട്
ജില്ലയുടെ ഉൗർജ സ്രോതസ്സാകാൻ തിണ്ടില്ലം വെള്ളച്ചാട്ടം തയ്യാറെടുക്കുകയാണ്. നവംബർ മൂന്നിന് ജില്ലാ പഞ്ചായത്തിന്റെ രണ്ടാമത് മിനി ജലവൈദ്യുതി പദ്ധതി പാലക്കുഴിയിൽ ഉദ്‌ഘാടനം ചെയ്യും. ഒരു മെഗാവാട്ടിന്റേതാണ് പദ്ധതി. രാജ്യത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനം മിനി ജലവൈദ്യുതി പദ്ധതി നടപ്പാക്കുന്നത്. നേരത്തെ മീൻവല്ലം ജലവൈദ്യുതി പദ്ധതി പൂർത്തിയാക്കി ലാഭത്തിലാക്കിയിട്ടുണ്ടായിരുന്നു. തിണ്ടില്ലം പുഴയിൽ പാലക്കുഴിയിൽ തടയണകെട്ടി അതിൽനിന്നുള്ള വെള്ളം പെൻസ്‌റ്റോക് പൈപ്പ് വഴി 738 മീറ്റർ താഴേക്ക് കൊണ്ടുവന്ന് കൊന്നക്കൽകടവിൽ സജ്ജമാക്കിയ പവർഹൗസിലെത്തിച്ചാണ് വൈദ്യുതി ഉൽപ്പാദനം. മണിക്കൂറിൽ 1000 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കും. വൈദ്യുതിക്ക് കെഎസ്‌ഇബി നിശ്ചിത വില നൽകും.സ്ഥലമെടുപ്പ്, തടയണ നിർമാണം ഉൾപ്പെടെ 15. 9 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. പാലക്കാട് സ്‌മോൾ ഹൈഡ്രോ കന്പനി ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല.
ഏറെ സന്തോഷം അഭിമാനവും
ജില്ലാ പഞ്ചായത്തിന്റെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതികൂടി യഥാർഥ്യമാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. പദ്ധതി നടപ്പാക്കുന്നതിൽ കോവിഡും മറ്റും കാലതാമസം വരുത്തി. എന്നാലും ഭരണസമിതിയുടെ കാലത്തുതന്നെ പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷം. മൂന്നാമത്തെ മിനി ജലവൈദ്യുത പദ്ധതി ലോവർ വട്ടപ്പാറ നിർമാണം ഉടൻ തുടങ്ങും. 30 കോടി ചെലവിൽ 2.5 മെഗാവാട്ടിന്റെ പദ്ധതിയാണ് ലോവർ വട്ടപ്പാറ.
കെ ബിനുമോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
മുഴുവൻ സമയവും ഉൽപ്പാദനം
സാധാണ മഴക്കാലത്തും ഒഴുക്കുള്ള സമയത്തും മാത്രമാണ് വൈദ്യുതി ഉൽപ്പാദനം നടത്തിയിരുന്നതെങ്കിൽ, പാലക്കുഴിയിൽ 12 മാസവും ഇടവേളകളില്ലാതെ വൈദ്യുതി ഉൽപ്പാദിപ്പിക്കാം. പ്രസാദ് മാത്യു, ചീഫ് എൻജിനിയർ പാലക്കാട് സ്‌മോൾ ഹൈഡ്രോ കന്പനി ലിമിറ്റഡ്









0 comments