Deshabhimani

ലൈബ്രറി ക‍ൗൺസിൽ പുസ്‌തകോത്സവം 16 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2026, 12:00 AM | 1 min read

പാലക്കാട്‌

ജില്ലാ ലൈബ്രറി ക‍ൗൺസിൽ വികസനസമിതിയുടെ ആഭിമുഖ്യത്തിൽ പുസ്‌തകോത്സവം ഒക്‌ടോബർ 16,17,18 തീയതികളിൽ പാലക്കാട്‌ പ്രസന്ന ലക്ഷ്‌മി കല്യാണ മണ്ഡപത്തിൽ നടക്കും. നൂറോളം പ്രസാധകർ പങ്കെടുക്കും. ഗ്രന്ഥശാലകൾക്ക്‌ പ്രത്യേക കിഴിവും ഉണ്ടായിരുക്കും. സംഘാടകസമിതി രൂപീകരണയോഗം സ്‌റ്റേറ്റ്‌ ലൈബ്രറി ക‍ൗൺസിൽ എക്‌സിക്യൂട്ടീവ്‌ അംഗം ഇ ചന്ദ്രബാബു ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ലൈബ്രറി ക‍ൗൺസിൽ പ്രസിഡന്റ്‌ ഡോ. സി പി ചിത്രഭാനു, സെക്രട്ടറി കെ എൻ സുകുമാരൻ, സ്വരലയ സെക്രട്ടറി ടി ആർ അജയൻ, വി രവീന്ദ്രൻ, എം കാസിം, സി വിജയൻ, കെ കൃഷ്‌ണൻകുട്ടി എന്നിവർ സംസാരിച്ചു. ചെയർമാനായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌ ബി രാജുവിനെയും ജനറൽ കൺവീനറായി കെ എൻ സുകുമാരനെയും തെരഞ്ഞെടുത്തു. മേളയോടനുബന്ധിച്ച്‌ സാംസ്‌കാരിക സമ്മേളനങ്ങളും കലാപരിപാടികളും ഉണ്ടായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home