ad
Deshabhimani

നിറപ്പൊലിമയായ്‌ നെന്മാറ

ഉത്സവാവേശം

എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് നെന്മാറയിൽ നൽകിയ സ്വീകരണം. കെ ബാബു എംഎൽഎ,  സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, ജില്ലാ സെക്രട്ടറിയറ്റംഗം വി ചെന്താമരാക്ഷൻ എന്നിവർ സമീപം. ഫോട്ടോ / മിഥുൻ അനില മിത്രൻ

എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് നെന്മാറയിൽ നൽകിയ സ്വീകരണം. കെ ബാബു എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, ജില്ലാ സെക്രട്ടറിയറ്റംഗം വി ചെന്താമരാക്ഷൻ എന്നിവർ സമീപം . ഫോട്ടോ / മിഥുൻ അനില മിത്രൻ

വെബ് ഡെസ്ക്

Published on Feb 17, 2026, 01:50 AM | 2 min read

കൊല്ലങ്കോട്

നെന്മാറ വല്ലങ്ങി വേലയ്‌ക്ക്‌ സമാനമായ ഉത്സവാന്തരീക്ഷം. വെടിക്കെട്ട്‌, ബാൻഡ് മേളം, നെറ്റിപ്പട്ടം, കഥകളിവേഷം, കുതിരവണ്ടി, പൂക്കാവടി, പഞ്ചവാദ്യം, മുത്തുക്കുടകൾ, നാസിക് ഡോൾ, കളരിപ്പയറ്റ്...ആഘോഷപ്പൊലിമ. ആവേശമേറ്റി ഉച്ചത്തിലുയർന്ന മുദ്രാവാക്യങ്ങൾ. നെന്മാറയിൽ ജാഥയ്‌ക്ക്‌ മനസ്സുകളിലേക്ക്‌ പടർന്ന വരവേൽപ്പ്‌. വല്ലങ്ങിയിൽനിന്ന്‌ ഇ എം എസ് പാർക്കിലേക്ക് ജാഥയെ വരവേറ്റു. ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും തലപ്പാവ് അണിയിച്ചു. നെറ്റിപ്പട്ടം സമ്മാനിച്ചു. സ്വീകരണ യോഗത്തിൽ കെ ബാബു എംഎൽഎ അധ്യക്ഷനായി. എൽഡിഎഫ് മണ്ഡലം കൺവീനർ കെ പ്രേമൻ സ്വാഗതവും കെ കണ്ണനുണ്ണി നന്ദിയും പറഞ്ഞു. ജാഥാ ക്യാപ്റ്റനെ കെ ബാബു എംഎൽഎ, കെ പ്രേമൻ (സിപിഐ എം), കെ എൻ മോഹനൻ (സിപിഐ), മോഹനൻ (ജനതാദൾ), പി ടി ഉണ്ണികൃഷ്ണൻ (എൻസിപി) എന്നിവർ ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ചു.


സ്‌ത്രീ സുരക്ഷാപദ്ധതി തുക 
വർധിപ്പിക്കും: എം വി ഗോവിന്ദൻ

പാലക്കാട്

എല്ലാ സ്ത്രീകൾക്കും ആനുകൂല്യവും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് എൽഡിഎഫ് നയമെന്നും മുഖ്യമന്ത്രിയുടെ സ്‌ത്രീസുരക്ഷാ പദ്ധതിവഴി ഇപ്പോൾനൽകുന്ന 1000 രൂപ പിന്നീട് വർധിപ്പിക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ്‌ വടക്കൻമേഖലാ വികസന മുന്നേറ്റ ജാഥയ്‌ക്ക്‌ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എങ്ങനെയെങ്കിലും മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ കഴിയുമോയെന്ന് വിചാരിച്ച് നടക്കുകയാണ് വി ഡി സതീശനെപ്പോലുള്ളവർ. ഇവർക്കൊന്നും മുഖ്യമന്ത്രിയാകാനാകില്ല. യുഡിഎഫ് പരിപാടിയുടെ സ്റ്റേജിലെത്തിയാൽ കഴുത്തിന് പിടിക്കുകയാണ്. ഇവർ ഒരുതരം ഗുണ്ടാസംഘങ്ങളാണ്. എൽഡിഎഫ് ജാഥ കേരള രാഷ്ട്രീയത്തിൽ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. എത്ര നുണപ്രചാരണങ്ങളുണ്ടായാലും എൽഡിഎഫ്‌ സർക്കാരിനെ സംരക്ഷിക്കാൻ ഞങ്ങളുണ്ടെന്ന് പ്രഖ്യാപിക്കുകയാണ് സ്വീകരണകേന്ദ്രങ്ങളിലെ ജനസഞ്ചയമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


എൽഡിഎഫ് സർക്കാർ തുടരും: എ ജെ ജോസഫ്

നവകേരളം സൃഷ്ടിക്കാൻ സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ തുടരുമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ എ ജെ ജോസഫ് പറഞ്ഞു. പത്ത്‌ വർഷത്തിനിടെ സമാനതകളില്ലാത്ത വികസനമാണ് കേരളം കൈവരിച്ചത്. ഈ നേട്ടങ്ങളിൽനിന്നൊക്കെ തിരിച്ചുപോക്കാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. എന്നാൽ കേരളത്തിലെ ജനങ്ങൾ യുഡിഎഫിന്റെ വ്യാജപ്രചാരണങ്ങളെ തള്ളിക്കളയുമെന്നും എൽഡിഎഫ്‌ സർക്കാരിനെ നെഞ്ചേറ്റുമെന്നും അദ്ദേഹം പറഞ്ഞു.


ജനം മൂന്നാം ഭരണം 
ആഗ്രഹിക്കുന്നു: പി പി ദിവാകരൻ

കേരളത്തിലെ ജനങ്ങൾ മൂന്നാം ഭരണം ആഗ്രഹിക്കുന്നതിന്റെ തെളിവാണ്‌ സ്വീകരണ കേന്ദ്രങ്ങളിലെ ജനപങ്കാളിത്തമെന്ന്‌ ജാഥാംഗം പി പി ദിവാകരൻ (ഐഎസ്‌-ജെഡി) പറഞ്ഞു. പത്തുവർഷത്തിനിടെ കേരളത്തിലുണ്ടായ വികസന നേട്ടങ്ങൾ കേരളമാകെ കണ്ടറിഞ്ഞതാണ്‌. അധികാരത്തിനുവേണ്ടി വർഗീയശക്തികളായ ആർഎസ്എസിനെയും ജമാഅത്തെ ഇസ്ലാമിയെയും കൂട്ടുപിടിക്കുകയാണ് സതീശൻ. ഇതേപ്പറ്റി ചോദിക്കുമ്പോൾ സതീശന് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.


കോൺഗ്രസുകാർ മൃതദേഹം വിറ്റ്‌ കാശാക്കുന്നവർ: നെെസ് മാത്യൂസ്

​മൃതദേഹങ്ങൾ വിറ്റ്‌ കാശാക്കുന്നവരാണ് യുഡിഎഫുകാരെന്ന്‌ കേരള കോൺഗ്രസ് (സ്കറിയ) സംസ്ഥാന ജനറൽ സെക്രട്ടറി നൈസ് മാത്യൂസ് പറഞ്ഞു. മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെ പ്രചരിപ്പിച്ചാണ് കോൺഗ്രസുകാർ പണം പിരിച്ചത്. എന്നാൽ ഈ പണം മുഴുവൻ അവരുടെ നേതാക്കൾ മുക്കുകയായിരുന്നു. വയനാട് ദുരന്തത്തിൽ കോൺഗ്രസ്‌ വാഗ്ദാനം ചെയ്ത വീടുകളിൽ ഒന്നുപോലും നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home