ad
Deshabhimani

മാറ്റം മുന്നേറ്റം

കരുത്തേറ്റിയ കുതിപ്പ്‌

കുരുത്തിക്കോട് പാലം

കുരുത്തിക്കോട് പാലം

avatar
ശിവദാസ്‌ തച്ചക്കോട്‌

Published on Feb 14, 2026, 01:09 AM | 2 min read

തരൂർ

അതിശയിപ്പിക്കുന്ന വികസനത്തുടർച്ചയ്‌ക്കാണ്‌ മണ്ഡലം സാക്ഷിയായത്‌. മുൻ മന്ത്രിയും എംഎൽഎയുമായ എ കെ ബാലൻ തുടക്കമിട്ട പ്രവർത്തനങ്ങൾക്ക്‌ കരുത്തുപകരാൻ നിലവിലെ എംഎൽഎ പി പി സുമോദിന് കഴിഞ്ഞു. അഭിമാനപദ്ധതിയായ കണ്ണമ്പ്രയിലെ വ്യവസായ പാർക്ക്‌ ഉദാഹരണം. ഇതിനായി കിഫ്‌ബി വഴി 4.70 കോടി രൂപ ചെലവിട്ട്‌ 313 ഏക്കർ ഭൂമി 179 ഉടമകളിൽനിന്ന്‌ ഏറ്റെടുത്തു. കമ്യൂണിറ്റി കോളേജിനും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനും സ്വന്തം കെട്ടിടം, തോലനൂരിൽ ഗവ. ആർട്സ് ആൻഡ്‌ സയൻസ് കോളേജ് എന്നിവ എടുത്തുപറയണം.


അഭിമാനമേറെ

കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നിരവധി വികസനങ്ങൾ യാഥാർഥ്യമാക്കി. പൊതുവികസനത്തിനൊപ്പം തനത്‌ പ്രവർത്തനങ്ങളും ഏറ്റെടുത്തു. ആരോഗ്യസംരക്ഷണത്തിന്‌ ഹെൽത്തി തരൂർ, കായിക മേഖലയിൽ ഖേലോ തരൂർ, കാർഷിമേഖലയിൽ സമൃദ്ധി, വിദ്യാഭ്യാസ ഉന്നമനത്തിന്‌ മെറിറ്റ് തുടങ്ങിയ പദ്ധതികൾ നടപ്പാക്കി.

-പി പി സുമോദ് എംഎൽഎ


പ്രധാന പദ്ധതികൾ

• അരങ്ങാട്ടുകടവ് പാലം - (10 കോടി) • തെന്നിലാപുരം പാലം -(10 കോടി) •​ കടവണി – -കമ്പിക്കോട് റോഡ്- (9.11 കോടി) • കുരുത്തിക്കോട് പാലം (9 കോടി) • കാവശേരി- പത്തനാപുരം പാലം (8.65 കോടി) • അത്തിപ്പൊറ്റ പാലം - (8 കോടി) • വടക്കഞ്ചേരി കമ്യൂണിറ്റി കോളേജ് കെട്ടിടം 
 (-7.74 കോടി) • അണക്കപ്പാറ- – മുടപ്പല്ലൂർ റോഡ് -(5 കോടി) • തച്ചനടി – -പ്ലാഴി റോഡ്- (5 കോടി) • മംഗലം പാലം -(3.50 കോടി) • വടക്കഞ്ചേരി ബസാർ റോഡ്- (3.50 കോടി) • വടക്കഞ്ചേരി റസ്റ്റ് ഹൗസ് (3.50 കോടി) ​• മണിയമ്പാറ പാലം -(3.50 കോടി) • കൊളയക്കാട് പാലം (-3.50 കോടി) • വടക്കഞ്ചേരി സബ്‌ ട്രഷറി (-3 കോടി) • കോട്ടായി ഗവ. സ്കൂൾ കെട്ടിടം (-3 കോടി) ​• മേലാമുറി –- കോട്ടായി റോഡ്- (3 കോടി) • തരൂർ – ചൂലനൂർ – നടുവത്തപ്പാറ റോഡ് 
 (2.45 കോടി) • അത്തിപ്പൊറ്റ – -തോടുകാട് റോഡ്- (2.40 കോടി) • കോട്ടായി ഐഎച്ച്ആർഡി കെട്ടിടം (-2 കോടി) • അത്തിപ്പൊറ്റ –- തോലനൂർ റോഡ്- (2 കോടി) • കണ്ണമ്പ്ര കുന്നിശേരിപ്പറമ്പ് അംബേദ്‌കർ 
 ഗ്രാമം നവീകരണം (-2 കോടി) • കല്ലിങ്കൽപ്പാടം ജിഎച്ച്എസ്എസ് കെട്ടിടം 
 (1.30 കോടി) ​• കവി ഒളപ്പമണ്ണ സ്മാരകം (-1.20 കോടി)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home