എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥ
‘ഈ സർക്കാർ ഞങ്ങളെയും കണ്ടു’

നാണിയും പ്രീതയും കൂറ്റനാട്ടിലെ സ്വീകരണ കേന്ദ്രത്തിൽ
കൂറ്റനാട്
ജീവിതപ്രയാസങ്ങളിലേക്ക് പുഞ്ചിരിയെത്തിച്ച സർക്കാരിനെ അവർക്ക് അത്രമേൽ പ്രിയം. എൽഡിഎഫ് വികസനമുന്നേറ്റ ജാഥയെ വരവേൽക്കാനെത്തിയ നാണിയും പ്രീതയും കരുതലിന്റെ സന്തോഷം പങ്കിട്ടു. ‘ജീവിതകാലം മൊത്തം അടുക്കളയിൽ പണിയെടുത്തിട്ടുണ്ട്. ആരും ഒന്നും തന്നിട്ടില്ല. സർക്കാർ ഇവർക്ക് പൈസ കൊടുക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം’–- പ്രീതയെ ചേർത്തുനിർത്തി നാണി പറഞ്ഞു. ‘നമുക്കൊക്കെ വില കിട്ടാൻ അറുപത് ആകണമല്ലോ എന്ന് ഓർത്തിട്ടുണ്ട്, എന്നാ ഈ സർക്കാർ ഞങ്ങളെയും കണ്ടു'– പ്രീതയുടെ മറുപടി. കഴിഞ്ഞ ദിവസമാണ് സ്ത്രീ സുരക്ഷാ പെൻഷൻ വഴി പ്രീതയുടെ അക്കൗണ്ടിൽ ആയിരം രൂപയെത്തിയത്. നാണിക്ക് ആറുവർഷമായി ക്ഷേമപെൻഷൻ കിട്ടുന്നുണ്ട്. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ചേർത്തുപിടിച്ച സർക്കാർ വീണ്ടും വരണമെന്നും ഇരുവരും പറഞ്ഞു.










0 comments