ad
Deshabhimani

ഒറ്റപ്പാലത്ത്‌ സ്വീവേജ് ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ ഒരുങ്ങുന്നു. കിഫ്ബി ഫണ്ടിൽനിന്ന്
29 കോടി ചെലവിട്ടാണ്‌ നിർമാണം

മലിനമാകില്ല

നിർമാണം പുരോഗമിക്കുന്ന ഒറ്റപ്പാലം നഗരസഭാ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്

നിർമാണം പുരോഗമിക്കുന്ന ഒറ്റപ്പാലം നഗരസഭാ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്

avatar
എം സനോജ്

Published on Mar 19, 2026, 12:00 AM | 1 min read

മലിനമല്ലാത്ത നാളെകളിലേക്ക്‌ കൺതുറക്കാം. ഒറ്റപ്പാലം നഗരത്തിൽ മലിനജല ശുദ്ധീകരണ സംസ്‌കരണശാല (നഗരസഭാ സ്വീവേജ് ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ ) യാഥാർഥ്യമാകുന്നു. കിഫ്ബി ഫണ്ടിൽനിന്ന് 29 കോടി രൂപ ചെലവിട്ടാണിത്‌. പ്ലാന്റ്‌ പ്രവൃത്തിയും പൈപ്പ്‌ലൈൻ ശൃംഖല സ്ഥാപിക്കുന്നതും പുരോഗമിക്കുന്നു. കുടിവെള്ളത്തിൽ മാലിന്യം കലരാതിരിക്കാൻ സെപ്റ്റിക് മാലിന്യമുൾപ്പെടെ നഗരസഭ ശേഖരിച്ച്‌ സംസ്‌കരിക്കും. ഒറ്റപ്പാലം നഗരസഭാ ബസ്‌സ്‌റ്റാൻഡിനുപിന്നിൽ 52 സെന്റിലാണ്‌ പ്ലാന്റ്‌. നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ചാലുകളിലെത്തുന്ന അഴുക്കുവെള്ളം ശുദ്ധീകരിക്കും. ഇതിനായി കണ്ണിയംപുറം, ചെർപ്പുളശേരി റോഡ്, കിഴക്കേ തോട് പരിസരം, ഒറ്റപ്പാലം നഗരം എന്നിവിടങ്ങളിൽ പന്പിങ്‌ സ്റ്റേഷനുകൾ നിർമിക്കും. ഇവിടെനിന്ന് മലിനജലം പ്ലാന്റിലെത്തിച്ച് ശുദ്ധീകരിക്കും. ഇത്‌ കെട്ടിടംപണി, ചെടികൾ നനയ്‌ക്കാൻ എന്നിവയ്‌ക്ക്‌ ഉപയോഗിക്കും. ബാക്കിയുള്ള വെള്ളം തോടുകളിലേക്ക്‌ ഒഴുക്കും.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home