ad
Deshabhimani

സംസ്ഥാനത്ത്‌ 2016ല്‍ 
2 സിന്തറ്റിക് ട്രാക്കുണ്ടായിരുന്നിടത്ത്‌ 2026–ൽ 25 സിന്തറ്റിക് ട്രാക്കുകളായി

പറപറക്കും പറളി

പറളി എച്ച്എസ്എസിലെ സ്പോർട്സ് ഫെസിലിറ്റി സെന്ററിൽ കായിക അധ്യാപകൻ പി ജി മനോജ്‌   
| ഫോട്ടോ: ശരത് കൽപ്പാത്തി

പറളി എച്ച്എസ്എസിലെ സ്പോർട്സ് ഫെസിലിറ്റി സെന്ററിൽ കായിക അധ്യാപകൻ പി ജി മനോജ്‌ | ഫോട്ടോ: ശരത് കൽപ്പാത്തി

avatar
എം ശ്രീനേഷ്‌

Published on Apr 01, 2026, 12:00 AM | 1 min read

പാലക്കാട്‌

അന്ന്‌ ഇ‍ൗ മണ്ണിൽ ഉതിർന്നുവീണത്‌ വിയർപ്പുതുള്ളികൾ മാത്രമല്ല, കണ്ണീരുകൂടിയായിരുന്നു. മണ്ണിട്ട്‌ മൈതാനിയിൽ കാൽ പുതയുന്ന കുട്ടികൾ, ഒന്നിടറി വീണാൽ ദേഹം കല്ലിലുരഞ്ഞ്‌ ചോര ചിതറും. പരുക്കൻ പ്രതലത്തിൽ ബൂട്ട്‌ ഉരഞ്ഞ്‌ കീറും. മഴ തുടങ്ങിയാൽ ട്രാക്ക്‌ ചെളിക്കളമാകും. പത്തുവർഷം മുന്പത്തെ പറളി ഹയർ സെക്കൻഡറി സ്‌കൂളിന്റെ മൈതാനിയിലെ കാഴ്‌ച ഓർത്തെടുത്തു, കായികാധ്യാപകൻ പി ജി മനോജ്‌. അന്ന്‌ സിന്തറ്റിക്‌ ട്രാക്ക്‌ കാണാൻ എറണാകുളത്തോ തിരുവനന്തപുരത്തോ ദേശീയ മത്സരവേദികളിലോ പോകണം. ഇന്ന്‌ സംസ്ഥാന കായികമേള നടത്താവുന്ന നിലയിലേക്ക്‌ ഇ‍ൗ സ്‌കൂൾ മാറി. ഒപ്പം എല്ലാ ജില്ലയിലും സിന്തറ്റിക്‌ ട്രാക്കുകൾ. 2019ൽ ലോക സ്‌കൂൾ മീറ്റ്‌ വിജയികൾക്കുള്ള അനുമോദനം തിരുവനന്തപുരത്ത്‌ നടക്കുന്പോഴാണ്‌ അന്നത്തെ കായികമന്ത്രി ഇ പി ജയരാജൻ സ്‌കൂളിന്റെ ദുഃസ്ഥിതി അറിഞ്ഞത്‌. മനോജിനോട്‌ ഉടൻ തിരുവനന്തപുരത്തെത്താൻ കെ വി വിജയദാസ്‌ എംഎൽഎ വഴി മന്ത്രി സന്ദേശമെത്തി. കായികമികവിനുള്ള അംഗീകാരമായി 10 കോടി രൂപയുടെ പദ്ധതി നടപ്പാക്കാമെന്ന്‌ മന്ത്രിയുടെ വാക്ക്‌. ഒരുമാസം കഴിഞ്ഞപ്പോൾ പണി തുടങ്ങുമെന്ന അറിയിപ്പെത്തി. മന്ത്രി ജയരാജൻതന്നെ നിർമാണോദ്‌ഘാടനം നടത്തി. 2021ൽ പറളി സ്‌പോർട്‌സ്‌ ഫെസിലിറ്റി സെന്റർ രണ്ടാം പിണറായി സർക്കാരിലെ കായിക മന്ത്രി വി അബ്‌ദുറഹിമാൻ നാടിനുസമർപ്പിച്ചു.അഞ്ചുവരി ട്രാക്കുള്ള നീന്തൽക്കുളം, വസ്‌ത്രംമാറാനും കുളിക്കാനും സൗകര്യം, ഫുട്‌ബോൾ മൈതാനം, 400 മീറ്റർ–100 മീറ്റർ സിന്തറ്റിക്‌ ട്രാക്ക്‌, ഹാമർത്രോ കോർട്ട്, പോൾവാൾട്ട്‌ ജംപിങ് പിറ്റ്‌ എന്നിവയൊരുക്കി. ‘‘എവിടെ പണം ചെലവഴിച്ചാലാണ്‌ മികച്ച ഫലമുണ്ടാക്കാനാവുകയെന്ന്‌ തിരിച്ചറിഞ്ഞ്‌ ചെയ്യുന്ന സർക്കാരാണിത്‌. നേട്ടം നിലനിർത്താനും വ്യാപകമാക്കാനും ഭരണത്തുടർച്ച അനിവാര്യം’’–മനോജ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home