ad
Deshabhimani

ലാസ്റ്റ് ലാപ്പ്

വേണം, നാടിനെ നയിക്കാൻ നാട്ടുകാരൻ

മണ്ണാർക്കാട്‌ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി  മൻസിൽ അബൂബക്കർ കുമരംപുത്തൂരിൽ പര്യടനത്തിൽ

മണ്ണാർക്കാട്‌ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി മൻസിൽ അബൂബക്കർ കുമരംപുത്തൂരിൽ പര്യടനത്തിൽ

avatar
സായൂജ്‌ ചന്ദ്രൻ

Published on Apr 06, 2026, 12:00 AM | 1 min read

പാലക്കാട്‌

തെരഞ്ഞെടുപ്പിന്‌ ദിവസങ്ങൾമാത്രംശേഷിക്കെ എൽഡിഎഫ്‌ സ്ഥാനാർഥി മൻസിൽ അബൂബക്കറിന്‌ പിന്തുണയേറുന്ന കാഴ്‌ചയാണ്‌ മണ്ഡലത്തിലെങ്ങും. മണ്ണാർക്കാടിന്റെ മണ്ണ്‌ മാറ്റമുറപ്പിച്ചു. മണ്ഡലത്തെ വികസന മുരടിപ്പിൽനിന്ന്‌ മുന്നേറ്റത്തിലേക്ക്‌ നയിക്കാൻ ഇടതുപക്ഷത്തിനാകുമെന്ന പ്രതീക്ഷ വാനോളം. "മതിയായി. യുഡിഎഫ്‌ എംഎൽഎ ഒന്നുംചെയ്‌തില്ല, മാറ്റം വരണം' – സ്ഥാനാർഥിയോട്‌ നാട്ടുകാർക്ക്‌ പറയാൻ ഇതൊന്നുമാത്രം. തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ പുതുമുഖമാണെങ്കിലും നാടിന്‌ ചിരപരിചിതനാണ്‌ മൻസിൽ അബൂബക്കർ. സാമൂഹിക, സാംസ്കാരിക രംഗത്തെ സ്ഥിരസാന്നിധ്യം. പ്രിയപ്പെട്ടവൻ ജനപ്രതിനിധിയാകുമ്പോൾ എല്ലാവർക്കും ഗുണം ചെയ്യുമെന്നാണ്‌ വോട്ടർമാരുടെ വിശ്വാസം. സംസ്ഥാന സർക്കാർ കഴിഞ്ഞ 10 വർഷം മണ്ഡലത്തിൽ അട്ടപ്പാടി മേഖലയിൽ ഉൾപ്പെടെ നടത്തിയ വികസന മുന്നേറ്റങ്ങളും ജനപ്രീതി വർധിപ്പിക്കുന്നതാണ്‌. ജനങ്ങൾ ഏൽപ്പിച്ച വിശ്വാസവും പ്രതീക്ഷയും വോട്ടുകളായി മാറുമെന്ന്‌ എൽഡിഎഫും കണക്കുകൂട്ടുന്നു. 2016ലെ തെരഞ്ഞെടുപ്പിൽ 12,325 വോട്ടിന്റെ വ്യത്യാസത്തിലാണ്‌ എൽഡിഎഫ്‌ പരാജയപ്പെട്ടത്‌. 2021ൽ എതിരാളിയുടെ ഭൂരിപക്ഷം 5,870 ആയി കുറച്ചു. കഴിഞ്ഞതവണ മണ്ഡലത്തിൽ 1,98,223 വോട്ടർമാരാണെങ്കിൽ ഇത്തവണ രണ്ട്‌ ലക്ഷത്തിനുമുകളിൽ വോട്ടർമാരുണ്ട്‌. കൂടിയ വോട്ടുകൾ ഇത്തവണത്തെ ഇടത്തോട്ട്‌ തിരിയുന്ന രാഷ്‌ട്രീയ സ്ഥിതിയാണെന്നും വോട്ടുകൾ പാളയത്തിൽ എത്തിയാൽ വിജയം ഉറപ്പാണെന്നും എൽഡിഎഫ്‌ പ്രതീക്ഷിക്കുന്നു. അവസാന ഘട്ടത്തിൽ യുഡിഎഫ്‌ അങ്കലാപ്പിലാണ്‌. 15 വർഷം തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും പുതിയ പദ്ധതികൾക്കൊന്നും മുതിരാത്ത എൻ ഷംസുദ്ദീന്റെ സ്ഥാനാർഥിത്വം ജനങ്ങൾ അംഗീകരിച്ചിട്ടില്ല. മണ്ഡലത്തിൽനിന്നുള്ള സ്ഥാനാർഥിവേണമെന്ന ഒരു വിഭാഗം മുസ്ലിംലീഗ്‌ പ്രവർത്തകരുടെ ആവശ്യംതള്ളിയാണ്‌ വീണ്ടും ഷംസുദ്ദീനെത്തിയത്‌. ഇ‍ൗ വസ്‌തുതയും പ്രചാരണ രംഗത്ത്‌ പ്രകടമായി. എൻഡിഎ സ്ഥാനാർഥി ഐസക്‌ വർഗീസിനും ഇതുവരെ പ്രചാരണത്തിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home