ad
Deshabhimani

കുലുക്കല്ലൂരിൽ വേണം അപ്രോച്ച്‌ റോഡ്‌

മരണക്കെണിയായി റെയിൽപ്പാത

കുലുക്കല്ലൂർ റെയിൽവേ ഗേറ്റ് ഭാഗത്തുനിന്ന് സ്റ്റേഷനിലേക്ക് റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുന്ന യാത്രക്കാർ

കുലുക്കല്ലൂർ റെയിൽവേ ഗേറ്റ് ഭാഗത്തുനിന്ന് സ്റ്റേഷനിലേക്ക് റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുന്ന യാത്രക്കാർ

avatar
സി പി മുഹമ്മദ്‌ന‍ൗഫൽ

Published on Apr 29, 2026, 12:00 AM | 1 min read

ചെർപ്പുളശേരി

കുലുക്കല്ലൂർ റെയിൽവേ സ്‌റ്റേഷനിൽ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടരുകയാണ്‌. സ്റ്റേഷൻ പരിസരത്ത്‌ പതിവാകുന്ന അപകടമരണങ്ങൾക്ക് റെയിൽവേയുടെ അനാസ്ഥയാണെന്ന്‌ നാട്ടുകാർ പറയുന്നു. ഒരു പ്ലാറ്റ്ഫോമിനൊപ്പം രണ്ടു പ്ലാറ്റ്ഫോമുകൾക്കൂടി നിർമിച്ച്, ട്രെയിനുകൾക്ക് പരസ്പരം മറികടന്ന് സഞ്ചരിക്കാവുന്ന രീതിയിലാണ്‌ സ്റ്റേഷൻ വികസിപ്പിക്കുന്നത്‌. കുലുക്കല്ലൂർ റെയിൽവേ ഗേറ്റ് ഭാഗത്തുനിന്ന്‌ സ്റ്റേഷനിലേക്ക് അപ്രോച്ച് റോഡ്‌ ഇല്ലാത്തതിനാൽ യാത്രക്കാർ റെയിൽവേ ട്രാക്കിലൂടെയാണ്‌ നടന്നുപോകുന്നത്‌. ഇതാണ് പലപ്പോഴും അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നത്‌. റെയിൽവേ ലൈനിന്റെ കിഴക്കുഭാഗത്തുകൂടി സുരക്ഷിതമായ അപ്രോച്ച് റോഡ് നിർമിക്കണമെന്ന ആവശ്യം ഉയർന്നിട്ട്‌ വർഷങ്ങളായി. വികസനത്തിന്റെ പേരിൽ കോടികൾ ചെലവഴിക്കുമ്പോഴും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ പോലും അവഗണിക്കുകയാണ്‌. കുലുക്കല്ലൂർ റെയിൽവേ ഗേറ്റ് ഭാഗത്തുനിന്ന്‌ സ്റ്റേഷനിലേക്ക് അടിയന്തരമായി അപ്രോച്ച് റോഡ് നിർമിക്കണം. കഴിഞ്ഞ ദിവസമാണ് അമ്മയും മകളും റെയിൽവേ ട്രാക്കിലൂടെ നടന്ന് വരുന്നതിനിടെ ട്രെയിൻ തട്ടി അമ്മ മരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home