കെഎസ്‌ടിഎ പ്രതിഷേധിച്ചു

കേന്ദ്രമന്ത്രി രാജിവയ്-ക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍ടിഎ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം
പാലക്കാട്
ഡൽഹിയിൽ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നിരാഹാര സമരം നടത്തിയ സോനം വാങ്ചുക്കിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെതിരെയും ഡൽഹി ജന്ദർമന്തറിൽ തുടരുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കെഎസ്ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ജനകീയ സമരത്തെ പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം. പ്രതിഷേധയോഗം കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം എ അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ എം അജിത് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് മനു ചന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറി വിജയം, സംസ്ഥാന കമ്മിറ്റിയംഗം എം ഗീത, ജില്ലാ ഭാരവാഹികളായ പി ബാലകൃഷ്ണൻ, കെ ടി ഭക്തഗിരീഷ്, എം ആർ ശിവപ്രസാദ്, കെ ബാലുമനോഹർ, ആർ അഭിലാഷ്, കെ എൻ കൃഷ്ണകുമാർ, സി വി രാജേഷ് എന്നിവർ സംസാരിച്ചു.










0 comments