കെ എസ് എസ് പി യു ജില്ലാ സമ്മേളനം തുടങ്ങി

കെഎസ്എസ്-പിയു ജില്ലാ സമ്മേളനം മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു
കോങ്ങാട്
കെഎസ്എസ്-പിയു ജില്ലാ സമ്മേളനം കോങ്ങാട് കെഎം കൺവൻഷൻ സെന്ററിൽ തുടങ്ങി. ജില്ലാ പ്രസിഡന്റ് സി എസ് സുകുമാരൻ പതാക ഉയർത്തി. കെപിആർപി എച്ച്‌എസ്‌എസ് മുതൽ സമ്മേളന വേദിവരെ പൊതുപ്രകടനമുണ്ടായി. സമ്മേളനം മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സി എസ് സുകുമാരൻ അധ്യക്ഷനായി. കെ രാധാകൃഷ്ണൻ എംപി മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ മികച്ച ബ്ലോക്കായ കൊല്ലങ്കോട് ബ്ലോക്ക് കമ്മിറ്റിയെ എംപി ആദരിച്ചു. കെ ശാന്തകുമാരി എംഎൽഎ, എം കാസിം എന്നിവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനം ഡോ. കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു. ടി ആർ അജയൻ അധ്യക്ഷനായി. ശുകപുരം രാധാകൃഷ്ണൻ, കെ രാധാദേവി എന്നിവർ സംസാരിച്ചു. "ആദരായനം' വിജ്ഞാന കേരളം കോ–ഓർഡിനേറ്റർ ഡോ. പി സരിൻ ഉദ്ഘാടനം ചെയ്തു. സി എസ് സുകുമാരന്‍ അധ്യക്ഷനായി. വി ജയ്-സിങ്, എൻ പി കോമളം, ആർ എ ഉണ്ണിത്താൻ, പി രാജഗോപാലൻ എന്നിവർ സംസാരിച്ചു. രചനാ മത്സരങ്ങളിൽ വിജയിച്ചവർക്ക് പി വിശ്വനാഥൻ നായർ, സി എം വർഗീസ് എന്നിവർ സമ്മാനങ്ങൾ നൽകി. കെ സതീശൻ, കെ ജി നവാബ് ജാൻ എന്നിവർ സംസാരിച്ചു. "വനിതാസംവരണവും സ്ത്രീസമത്വവും' സെമിനാര്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എസ് സലീഖ ഉദ്ഘാടനം ചെയ്തു. കെ ശാന്തകുമാരി അധ്യക്ഷയായി. പട്ടാമ്പി നഗരസഭാ കൗൺസിലർ സി സംഗീത, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ്, കോങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് എസ് സൂര്യ, യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ പി കോമളം, കെ രേണുകാദേവി എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു. ചൊവ്വാഴ്ച പ്രതിനിധി സമ്മേളനം, ട്രേഡ് യൂണിയൻ സുഹൃദ് സമ്മേളനം, ഭാരവാഹി തെരഞ്ഞെടുപ്പ് എന്നിവ നടക്കും.










0 comments