Deshabhimani

കെജിഒഎ കായികമേളയ്‌ക്ക്‌ തുടക്കം

KGOA Sports Festival begins
വെബ് ഡെസ്ക്

Published on Aug 25, 2025, 12:00 AM | 1 min read

പാലക്കാട്‌

കെജിഒഎ ജില്ലാ കായികമേള അത്‌ലറ്റിക്‌ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ പ്രസിഡന്റ്‌ ഡോ. ട്വിങ്കിൾ സുരേന്ദ് അധ്യക്ഷയായി. ---------------സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ഡോ. പി ശ്രീദേവി, പി സെയ്‌തലവി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ആർ രാജേന്ദ്രൻ, പി ബി പ്രീതി, ആർ സാജൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി നവനീത് കൃഷ്ണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി മണികണ്ഠൻ നന്ദിയും പറഞ്ഞു. ഷട്ടിൽ ബാഡ്മിന്റൺ, ചെസ്‌, കാരംസ് മത്സരങ്ങളോടെ ഞായറാഴ്‌ചത്തെ മത്സരങ്ങൾ സമാപിച്ചു. വരും ദിവസങ്ങളിൽ ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, വടംവലി എന്നീ ഗ്രൂപ്പ് മത്സരങ്ങളും 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 400 മീറ്റർ റിലെ, 1000 മീറ്റർ നടത്തം, ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, ലോങ് ജമ്പ്, ടേബിൾ ടെന്നിസ് എന്നീ മത്സരങ്ങളും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home