കെജിഒഎ മാർച്ച് 22ന്

കെജിഒഎ സംഘടിപ്പിച്ച സെമിനാർ ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി പി പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ചൊവ്വാഴ്ച കെജിഒഎ മാർച്ചും ധർണയും നടത്തും. ഇതിനോടനുബന്ധിച്ച് 'ഭരണഘടന, ജനാധിപത്യം, പൗരത്വം' വിഷയത്തിൽ നടത്തിയ സെമിനാർ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി പി പ്രമോദ് ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ വൈസ് പ്രസിഡന്റ് ടി എസ് ആശാദീപ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറി നവനീത് കൃഷ്ണൻ സ്വാഗതം ജില്ലാ കലാവേദി കൺവീനർ മഹേഷ്‌കുമാർ നന്ദിയും പറഞ്ഞു. ജില്ലയിൽ ഒറ്റപ്പാലം, പാലക്കാട് മേഖലകളിലാണ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്.









0 comments