കെജിഒഎ മാർച്ചും ധർണയും ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2025, 12:49 AM | 1 min read

പാലക്കാട്

​ കേരള ഗസറ്റഡ് ഓഫീസേഴ്​സ് അസോസിയേഷൻ ബുധനാഴ്​ച മേഖലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും സംഘടിപ്പിക്കും. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ പോരാടുക, ലേബർ കോഡുകൾ പിൻവലിക്കുക, പിഎഫ്​ആർഡിഎ നിയമം പിൻവലിക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദലുകളുടെ അനിവാര്യമായ തുടർച്ച ഉറപ്പാക്കുക, വർഗീയതയെയും ഭീകരവാദത്തെയും യുദ്ധഭീകരതയെയും ചെറുക്കുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ശമ്പള പരിഷ്കരണ ക്ഷാമബത്തകുടിശ്ശികകൾ നൽകുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ പ്രതിഷേധം. പാലക്കാട് സിവിൽ സ്റ്റേഷൻ, പാലക്കാട് ടൗൺ, ചിറ്റൂർ, ആലത്തൂർ എന്നീ ഏരിയകളിൽനിന്നുള്ളവർ പാലക്കാട് മേഖലാ മാർച്ചിലും ഒറ്റപ്പാലം, മണ്ണാർക്കാട്, പട്ടാമ്പി ഏരിയകളിൽനിന്നുള്ളവർ ഒറ്റപ്പാലം മേഖലാ മാർച്ചിലും അണിനിരക്കും. പാലക്കാട് സംസ്ഥാന സെക്രട്ടറി ഇ വി സുധീറും ഒറ്റപ്പാലത്ത്​ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ശ്രീഹരിയും ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home