ad
Deshabhimani

കെജിഒഎ ജില്ലാ സമ്മേളനം സമാപിച്ചു

കെജിഒഎ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ കെ എസ് സലീഖ ഉദ്ഘാടനം ചെയ്യുന്നു

കെജിഒഎ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ കെ എസ് സലീഖ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 17, 2026, 12:43 AM | 1 min read

പാലക്കാട്‌

കെജിഒഎ ജില്ലാ സമ്മേളന പൊതുസമ്മേളനം മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ കെ എസ് സലീഖ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ഡോ. ട്വിങ്കിൾ സുരേന്ദ് അധ്യക്ഷയായി. സിഐടിയു ജില്ലാ ട്രഷറർ അഡ്വ. ടി കെ നൗഷാദ് സ്വാഗതവും അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ സാജൻ നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജാനകിദാസ് പ്രമേയം അവതരിപ്പിച്ചു. ട്രഷറർ എം ബിന്ദു ക്രോഡീകരണം നടത്തി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി എൻ സുരേഷ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ പി സെയ്‌തലവി, എം ശ്രീഹരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ആർ രാജേന്ദ്രൻ, പി ബി പ്രീതി, നവനീത് കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ വനിതാ കമ്മിറ്റി കൺവീനറായി ഡോ. ശ്രീതാരയെ തെരഞ്ഞെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home