കേരള കർഷകസംഘം ജില്ലാ സമ്മേളനം
സ്വാഗതസംഘം ഓഫീസ് തുറന്നു

കൂറ്റനാട്
ആഗസ്ത് 10,11ന് കൂറ്റനാട്ടിൽ നടക്കുന്ന കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ജില്ലാ സെക്രട്ടറി എം ആർ മുരളി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ടി പി മുഹമ്മദ് അധ്യക്ഷനായി. കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം എ കൃഷ്ണകുമാർ, സ്വാഗതസംഘം കൺവീനർ പി കെ ബാലചന്ദ്രൻ, ഏരിയ പ്രസിഡന്റ് കെ എ ഷംസു, സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ എം കെ പ്രദീപ്, വി അനിരുദ്ധൻ എന്നിവർ സംസാരിച്ചു.










0 comments