ad
Deshabhimani

ഇടറാതെ മുന്നോട്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ശിവദാസ്‌ തച്ചക്കോട്‌

Published on Nov 26, 2025, 12:00 AM | 1 min read

വടക്കഞ്ചേരി

ജില്ലാ പഞ്ചായത്ത് തരൂർ ഡിവിഷനിൽ കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് എൽഡിഎഫ് സ്ഥാനാർഥി വോട്ടഭ്യർഥിക്കുന്നത്. തരൂർ, കാവശേരി, പുതുക്കോട് പഞ്ചായത്തുകളും കണ്ണമ്പ്ര പഞ്ചായത്തിലെ കണ്ണമ്പ്ര ബ്ലോക്ക് ഡിവിഷനും ഉൾപ്പെട്ടതാണ് തരൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ. 62 പഞ്ചായത്ത് വാർഡുകളാണ് ഉൾപ്പെടുന്നത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെനിന്ന്‌ വിജയിച്ച കെ വി ശ്രീധരന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ സിപിഐ നേതാവ് പി എം അലി 7,800 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കല്ലിങ്കൽപ്പാടം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, പുതുക്കോട് സർവജന ഹയർ സെക്കൻഡറി സ്കൂൾ, ആലത്തൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറി നിർമിച്ചുനൽകി. കണ്ണമ്പ്ര പന്തലാംപാടത്ത് ദേശീയ പാതയോരത്ത് വഴിയോര വിശ്രമകേന്ദ്രം, കണ്ണമ്പ്രയിലും പുതുക്കോട്ടിലും വാതകശ്മശാനങ്ങൾ, കാരപ്പൊറ്റ വലിയകുളം നവീകരണം, വിവിധ റോഡുകളുടെ നവീകരണം, കുടിവെള്ള പദ്ധതികൾ എന്നിവയും നടപ്പാക്കി. കണ്ണമ്പ്ര ചൂർക്കുന്നിൽ വായനശാലയ്‌ക്ക് കെട്ടിടം, ഹാപ്പിനെസ് പാർക്ക് തുടങ്ങിയവ അനുവദിച്ചു. കേരള മഹിളാസംഘം ആലത്തൂർ മണ്ഡലം സെക്രട്ടറിയും സിപിഐ മണ്ഡലം കമ്മിറ്റി അംഗവുമായ രത്നകുമാരി സുരേഷാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിന്റെ സഫിയ മുഹമ്മദും ബിജെപിയുടെ പി ഇന്ദിരയുമാണ്‌ സ്ഥാനാർഥികൾ. ആകെ വോട്ടർമാർ: 90,508.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home