കർഷകസംഘം ജില്ലാ സമ്മേളനം സമാപിച്ചു
ക്ഷീരകർഷകരെ സംരക്ഷിക്കാൻ കേന്ദ്രനയം തിരുത്തണം

കൂറ്റനാട്
ക്ഷീരകർഷകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് കർഷകസംഘം ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. കേരളത്തിലെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലാണ്. രാജ്യത്ത് 2023–-24ൽ പാൽ ഉൽപ്പാദനം 239.30 ദശലക്ഷം ടണ്ണായി ഉയർന്നിട്ടും നേട്ടം പാൽ ഉൽപ്പാദിപ്പിക്കുന്ന ചെറുകിട കർഷകർക്ക് ലഭിക്കുന്നില്ല. കാലിത്തീറ്റയുടെ വില ക്രമാതീതമായി വർധിക്കുകയാണ്. പാലിന്റെ ഉൽപ്പാദനച്ചെലവ് കൂടിയതോടെ പശുവളർത്തൽ ഉപേക്ഷിക്കേണ്ട സ്ഥിതിയാണിപ്പോൾ. കർഷകന്റെ അധ്വാനത്തിന് ന്യായവില ഉറപ്പാക്കാൻ പോലും തയ്യാറാകാത്ത കേന്ദ്രനയം തിരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കൂറ്റനാട് വാവന്നൂർ കെ വി രാമകൃഷ്ണൻ നഗറിൽ( ഗാമിയോ കൺവൻഷൻ സെന്റർ) നടന്ന സമ്മേളനം സമാപിച്ചു. സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, ജില്ലാ സെക്രട്ടറി എം ആർ മുരളി എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. യു അജയകുമാർ ക്രഡൻഷ്യൻ റിപ്പോർട്ടവതരിപ്പിച്ചു. വി കുഞ്ഞിരാമൻ ആലത്തൂരാണ് പ്രായം കൂടിയ പ്രതിനിധി. പ്രായം കുറഞ്ഞ പ്രതിനിധി സ്വരൂപ് കുന്നംപള്ളിയുമാണ്. സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ, ഏരിയ സെക്രട്ടറി പി കെ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
കെ ഡി പ്രസേനൻ പ്രസിഡന്റ്, എം ആർ മുരളി സെക്രട്ടറി
കെ ഡി പ്രസേനനെ പ്രസിഡന്റായും എം ആർ മുരളിയെ സെക്രട്ടറിയായും കർഷകസംഘം ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: എസ് സുഭാഷ് ചന്ദ്രബോസ് (ട്രഷറർ), സി ആർ സജീവ്, പി സുബ്രഹ്മണ്യൻ, പി സ്മിത (വൈസ് പ്രസിഡന്റുമാർ), ജോസ് മാത്യൂസ്, വി സി രാമചന്ദ്രൻ, യു അജയകുമാർ (ജോയിന്റ് സെക്രട്ടറിമാർ). 49 അംഗ ജില്ലാ കമ്മിറ്റിയെയും 15 അംഗ ജില്ലാ നിർവാഹക സമിതിയെയും സമ്മേളനം തെരഞ്ഞെടുത്തു.










0 comments