Deshabhimani

കൽപ്പാത്തിയുടെ വീഥികളിൽ ഇന്നുമുതൽ രഥമുരുളും

കൽപ്പാത്തി രഥോത്സവത്തിന്റെ ഭാഗമായി വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തിലെ രഥങ്ങൾ പ്രയാണത്തിനായി ഒരുക്കുന്നു ​

കൽപ്പാത്തി രഥോത്സവത്തിന്റെ ഭാഗമായി വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തിലെ രഥങ്ങൾ പ്രയാണത്തിനായി ഒരുക്കുന്നു ​

വെബ് ഡെസ്ക്

Published on Nov 14, 2026, 12:46 AM | 1 min read

പാലക്കാട്

ഒരുമയുടെയും സ്‌നേഹത്തിന്റെയും തേരുകൾ കൽപ്പാത്തിയുടെ വീഥികളിൽ ശനിയാഴ്‌ച ഉരുണ്ടുതുടങ്ങും. രഥോത്സവത്തിന്റെ ഒന്നാംതേര് ശനിയാഴ്ചയാണ്. ഞായറാഴ്ച രണ്ടാംതേരും തിങ്കളാഴ്ച രഥസംഗമവും നടക്കും. ശനി പകൽ 11.45നും 12.15നും ഇടയ്ക്കാണ് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ രഥാരോഹണം. തുടർന്ന് വൈകിട്ട് നാല് മുതൽ ആറ്‌ വരെ ശിവപാർവതിയും ഗണപതിയും വള്ളി- ദൈവാന സമേത സുബ്രഹ്മണ്യസ്വാമിയും തേരിലേറി പ്രദക്ഷിണം നടത്തും. പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ ഞായറാഴ്ചയാണ് രഥാരോഹണം. പകൽ 10.45നും11.15നും ഇടയ്ക്ക്‌ രഥാരോഹണം നടക്കും. തുടർന്ന്‌ വൈകിട്ട്‌ നാല്‌ മുതൽ ഏഴ്‌ വരെ ശിവ–-മഹാഗണപതി ക്ഷേത്ര ദേവതകൾ രഥപ്രയാണം നടത്തും. തിങ്കളാഴ്ച പഴയ കൽപ്പാത്തി ലക്ഷ്‌മീനാരായണ പെരുമാൾ ക്ഷേത്രത്തിൽ രാവിലെ 10.30നും 11നും ഇടയ്ക്കും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ 9.30നും 10.30നും ഇടയ്ക്കും രഥാരോഹണം നടക്കും. അന്ന്‌ രഥാരോഹണശേഷം ഇരുക്ഷേത്രങ്ങളിലെയും രഥങ്ങൾ ഗ്രാമ പ്രദക്ഷിണത്തിനിറങ്ങും. അന്ന്‌ വൈകിട്ടാണ് കൽപ്പാത്തി കാത്തിരിക്കുന്ന രഥസംഗമം. രഥങ്ങൾ തേരുമുട്ടിയിൽ സംഗമിക്കുന്നത്‌ കാണാൻ പതിനായിരങ്ങളെത്തും. ഒന്നാം തേര് ദിനത്തിൽതന്നെ ആയിരക്കണക്കിന്‌ ആളുകൾ കൽപ്പാത്തിയിലേക്ക്‌ ഒഴുകിയെത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home