ad
Deshabhimani

കലക്കത്ത് ഭവനം 20ന് തുറക്കും

നവീകരിച്ച കലക്കത്ത് ഭവനം
വെബ് ഡെസ്ക്

Published on Jul 14, 2026, 02:00 AM | 1 min read

ഒറ്റപ്പാലം

നവീകരണ പ്രവൃത്തി പൂർത്തിയായതോടെ മഹാകവി കുഞ്ചൻ നമ്പ്യാരുടെ ലെക്കിടി കിള്ളിക്കുറുശി മംഗലത്തെ കലക്കത്ത് ഭവനം 20 മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കും. നവീകരണത്തിനായി എൽഡിഎഫ്‌ സർക്കാർ ഒരുകോടി തൊണ്ണൂറുലക്ഷത്തിലേറെയാണ്‌ മാറ്റിവച്ചത്‌. ഇതിൽ 39.20 ലക്ഷം ചെലവഴിച്ചാണ്‌ ആദ്യഘട്ടം പൂർത്തിയാക്കി തുറക്കുന്നത്‌. ​1997 –1999 കാലഘട്ടത്തിലെ നവീകരണത്തിനുശേഷം 27 വർഷമായി കലക്കത്ത് ഭവനം ശോച്യാവസ്ഥയിലായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള പട്ടികയും തൂണും കഴുക്കോലും ചിതലെടുത്ത്‌ ഉത്തരം പോലും തകരുന്ന അവസ്ഥയിലായിരുന്നു. കലക്കത്ത് ഭവനം കാണാനെത്തുന്നവർക്ക് കവി ഗൃഹത്തിനകത്തേയ്ക്കുള്ള പ്രവേശനം സുരക്ഷ കണക്കിലെടുത്ത് നിർത്തിവച്ചിരുന്നെങ്കിലും സ്മാരകത്തിൽ എത്തുന്നവർക്ക് മറ്റുകാഴ്‌ചകൾ കണ്ട് മടങ്ങാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജന്മ ഗൃഹത്തിന്റെയും പത്തായപ്പുരയുടെയും ചുവർ, നിലം എന്നിവ അടക്കമുള്ള രണ്ടാംഘട്ട അറ്റകുറ്റപ്പണിയും വൈകാതെ പൂർത്തീകരിക്കേണ്ടതുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home