ad
Deshabhimani

കാളവേല ഇന്ന്

പുത്തനാൽക്കലിൽ പകൽപ്പൂരം പെയ്‌തിറങ്ങി

ചെർപ്പുളശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ കാളവേലാഘോഷത്തിന്റെ ഭാഗമായി നടന്ന പകൽപ്പൂരം
വെബ് ഡെസ്ക്

Published on Feb 12, 2026, 02:00 AM | 1 min read


ചെർപ്പുളശേരി

ഉത്സവപ്രേമികൾക്ക് ആവേശമായി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം. പ്രസിദ്ധമായ കാളവേല വ്യാഴാഴ്ചയാണ്‌. പുലർച്ചെ മുതൽ വിശേഷാൽ പൂജകളും ഉച്ചവരെ പ്രസാദ ഊട്ടുമുണ്ടായി. പകൽ മൂന്നിന്‌ ഗജവീരന്മാരുടെയും പാണ്ടിമേളത്തിന്റെയും അകമ്പടിയിൽ നടന്ന നഗരപ്രദക്ഷിണം ചാരുതയേകി. കാളവേലാഘോഷത്തിന്റെ ഭാഗമായി മോട്ടോർ തൊഴിലാളികളുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളും നിശ്‌ചലദൃശ്യങ്ങളും തെയ്യം, തകിൽ നാഗസ്വരം, പീലിക്കാവടി, പൊയ്‌ക്കുതിര തെയ്യം എന്നിവ പകൽപ്പൂരത്തെ വർണാഭമാക്കി. കോഴിക്കോട് മില്ലേനിയം സ്റ്റാർ ഓർക്കസ്ട്രയുടെ ഗാനമേളയും പനമണ്ണ ശശി, ചെറുതാഴം വിഷ്ണുരാജ് എന്നിവരുടെ ഇരട്ടത്തായമ്പകയും അരങ്ങേറി.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home