Deshabhimani

ഞാറുപറിക്കലും നടീലും വേണ്ട

വിത്തുവിതയ്‌ക്കാനൊരു 
പുത്തൻ യന്ത്രം

വിത്തുവിതയ്‌ക്കൽ യന്ത്രവുമായി പ്രതീഷ്

വിത്തുവിതയ്‌ക്കൽ യന്ത്രവുമായി പ്രതീഷ്

avatar
ശിവദാസ്‌ തച്ചക്കോട്‌

Published on Oct 22, 2026, 12:22 AM | 1 min read

വടക്കഞ്ചേരി

പരമ്പരാഗത നെൽകൃഷിയുടെ കഠിനമായ ഘട്ടങ്ങളിലൊന്നാണ്‌ ഞാറുപറിച്ച്‌ മാറ്റിനടുന്നത്‌. ഇ‍ൗ അധ്വാനവും സമയവും ലാഭിക്കാൻ പുതിയൊരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ്‌ കണ്ണമ്പ്ര പൊരുവായ്‌ വീട്ടിൽ പ്രതീഷ്‌. ഓട്ടോമൊബൈൽ എൻജിനിയറായ ഇ‍ൗ നെൽക്കർഷകൻ മൂന്നുവർഷത്തെ പരിശ്രമത്തിനൊടുവിലാണ് ഞാറുനടീൽ യന്ത്രത്തിൽ മാറ്റങ്ങൾ വരുത്തി നുരിവിത്ത്‌ പാകുന്ന യന്ത്രം വികസിപ്പിച്ചത്‌. വിത്തെറിഞ്ഞ്‌ മുളപ്പിച്ച്‌ ഞാറ്‌ പറിച്ച്‌ മറ്റൊരു പാടശേഖരത്തിൽ കൊണ്ടുപോയി നടുന്ന പരമ്പരാഗത രീതി കർഷകരെ ഏറെ വലയ്‌ക്കാറുണ്ട്‌. എന്നാൽ, പ്രതീഷ്‌ നിർമിച്ച യന്ത്രം ഉപയോഗിച്ച്‌ പാടത്ത്‌ നേരിട്ട്‌ വിത്ത്‌ വിതയ്‌ക്കാം. യന്ത്രത്തിന്റെ പരീക്ഷണം മണ്ണാംപറമ്പ് പാടശേഖരത്തിൽ നടന്നു.സാധാരണ നടീൽയന്ത്രത്തിന്റെ പിൻഭാഗം പൂർണമായും മാറ്റി, കൃത്യമായ അകലത്തിൽ നെൽവിത്ത്‌ പാകുന്ന രീതിയിലാണ്‌ ഇത്‌ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. വിത്തുപാകുന്ന സമയത്തുതന്നെ കളനാശിനി പ്രയോഗിക്കാനുള്ള സ‍ൗകര്യവും ഇതിലുണ്ട്‌. ഒരേക്കറിൽ കൃഷിയിറക്കാൻ 30 കിലോ നെൽവിത്ത് വേണ്ടിടത്ത് യന്ത്രം ഉപയോഗിക്കുമ്പോൾ 20 കിലോ മതിയാകും. മൊത്തം കൃഷിച്ചെലവിന്റെ മൂന്നിലൊന്ന്‌ ഭാഗം ഇതിലൂടെ ലാഭിക്കാം. നുരിവിത്ത്‌ പാകുന്ന രീതിയിലൂടെ കൃഷി ചെയ്യുമ്പോൾ പരമ്പരാഗത രീതിയേക്കാൾ താരതമ്യേന നേരത്തേ വിളവെടുപ്പും സാധ്യമാകും. നെൽക്കർഷകർ നേരിടുന്ന തൊഴിൽ പ്രതിസന്ധികൾക്കും ഉയർന്ന ഉൽപ്പാദനച്ചെലവിനും യന്ത്രവൽകൃത നുരിവിത്ത് കൃഷിരീതി സഹായകമാകുമെന്ന പ്രതീക്ഷയിലാണ് പ്രതീഷ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home