Deshabhimani

മരണമടഞ്ഞ കുരുന്നുകൾ

Infant Deaths in Attappadi

ജനപ്രതിനിധികളും നേതാക്കളും 
വരഗംപാടി ഉ‍ൗരിലെ 
മണികണ്‌ഠന്റെയും 
ശ്രുതിയുടെയും വീട്‌ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Oct 26, 2026, 12:23 AM | 1 min read

ഷോളയൂർ വരഗംപാടി ഉ‍ൗരിലെ ശ്രുതി– മണികണ്ഠൻ ദന്പതികളുടെ ഏഴുദിവസം പ്രായമായ ആൺകുഞ്ഞ്‌ ഒമ്പതിന്‌ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലും ആനക്കട്ടി ചാവടിയൂർ സ‍ൗമ്യയുടെ രണ്ടരമാസം പ്രായമുള്ള ആൺകുഞ്ഞ്‌ സെപ്‌തംബർ മൂന്നിന്‌ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും മരിച്ചു. അഗളി ചീരക്കടവ്‌ ഉ‍ൗരിലെ യാവിൻ– ചെല്ലി ദന്പതികളുടെ ഒന്നരവയസ്സുള്ള മകൻ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സെപ്‌തംബർ 29ന്‌ മരിച്ചു. അഗളി നെല്ലിപ്പതി ഉ‍ൗരിലെ ക‍ൗസല്യ– ഷൺമുഖൻ ദന്പതികളുടെ പെൺകുട്ടി ഒരുമാസം മുമ്പും മരിച്ചു. ഷോളയൂർ വെച്ചപതി ഉ‍ന്നതിയിലെ ജ്യോതിമണി – ബിജു ദമ്പതികളുടെ 20 ദിവസം പ്രായമായ ആൺകുഞ്ഞ്‌ 21നും വടകോട്ടത്തറ മുരുകേഷ്‌– ശവകാമി ദമ്പതികളുടെ 15 ദിവസം പ്രായമായ ആൺകുഞ്ഞ്‌ ഞായറാഴ്‌ചയും മരിച്ചു. ജൂലൈയിൽ രണ്ട്‌ കുട്ടികളും ആഗസ്‌തിൽ ഒരു കുട്ടിയും മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home