ad
Deshabhimani

ക്യാമ്പസ്​ വ്യവസായ പാർക്ക്​

21 മാനേജ്​മെന്റുകൾ രംഗത്ത്​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2025, 12:00 AM | 1 min read

പാലക്കാട്

​ വ്യവസായങ്ങൾക്കുള്ള ഭൂമിലഭ്യതയിലെ കുറവ് മറികടക്കാനും വിദ്യാർഥികളിൽ സംരംഭകത്വ താൽപ്പര്യം വളർത്താനും സംസ്ഥാന സർക്കാർ രൂപംനൽകിയ നൂതന ആശയമായ ക്യാമ്പസ് വ്യവസായ പാർക്ക് പദ്ധതിക്ക് ജില്ലയിൽ വൻസ്വീകാര്യത. 21 മാനേജ്​മെന്റുകൾ ക്യാമ്പസ്​ വ്യവസായ പാർക്ക്​ തുടങ്ങാൻ ഇതിനകം താൽപ്പര്യമറിയിച്ചു. സർക്കാർ–സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്​ ഇവ​. ഇതിൽ ലെക്കിടി നെഹ്റു കോളേജ് ഓഫ് എൻജിനിയറിങ് അപേക്ഷ നൽകിയിട്ടുണ്ട്​. മാനദണ്ഡം എൻജിനിയറിങ്​ കോളേജുകൾ, ആർട്സ് ആൻഡ്​ സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്നിക്കുകൾ, ഐടിഐ-കൾ, സർവകലാശാലകൾ ഉൾപ്പെടെ കുറഞ്ഞത് അഞ്ച്​ ഏക്കർ ഭൂമിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. രണ്ട്​ ഏക്കർ ഭൂമിയുള്ള സ്ഥാപനങ്ങൾക്ക് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി നിർമിക്കാം. സ്ഥാപനങ്ങൾ തുടങ്ങാൻ തെരഞ്ഞെടുക്കുന്ന ഭൂമി വ്യാവസായിക ആവശ്യങ്ങൾക്ക് അനുയോജ്യമായിരിക്കണം. പരിസ്ഥിതിലോല പ്രദേശങ്ങൾ, തീരദേശ നിയന്ത്രണ മേഖലകൾ, ഒഴിവാക്കപ്പെട്ട പ്ലാന്റേഷൻ, നെൽവയൽ നീർത്തട സംരക്ഷണ നിയമം 2008ൽനിന്ന് ഒഴിവാക്കപ്പെട്ട സ്ഥലങ്ങൾ എന്നിവയായിരിക്കണം. ഉന്നത വിദ്യാഭ്യാസ വകുപ്പിൽനിന്ന്​ എൻഒസിയും ലഭിക്കണം. 1.5 കോടി സഹായം അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരേക്കറിന് 20 ലക്ഷം രൂപ വീതം(ഒരു പാർക്കിന് പരമാവധി 1.5 കോടി) സാമ്പത്തിക സഹായം ലഭിക്കും. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി-കൾക്കും ഒന്നരക്കോടി രൂപവരെ ലഭിക്കും. വൈദ്യുതി, തെരുവ്​ വിളക്കുകൾ, റോഡുകൾ, ജലവിതരണം, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, ആശയ വിനിമയ ശൃംഖലകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ രണ്ട്​ വർഷത്തിനുള്ളിൽ ഒരുക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home