ad
Deshabhimani

കാലികളുടെ വരവ് കുറഞ്ഞു

പെരുന്നാൾ കച്ചവടത്തിൽ വൻ ഇടിവ്

വാണിയംകുളം കന്നുകാലിച്ചന്ത
വെബ് ഡെസ്ക്

Published on Mar 20, 2026, 02:00 AM | 1 min read

ഒറ്റപ്പാലം

സംസ്ഥാനത്തെ വലിയ കന്നുകാലിച്ചന്തകളിലൊന്നായ വാണിയംകുളം ചന്തയിലെ പെരുന്നാൾ കച്ചവടത്തിൽ വൻ ഇടിവ്. ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ കന്നുകാലികളുടെ വരവ് കുറഞ്ഞതും വില കൂടിയതുമാണ് കച്ചവടം ഇടിയാൻ കാരണം. ആന്ധ്രപ്രദേശ്‌, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കന്നുകാലികൾ കൂടുതലായി ചന്തയിലെത്തിയിരുന്നത്. ഇവിടങ്ങളിൽ മോഷണവും ഗുണ്ടാപ്പിരിവും വാഹനങ്ങൾ തടയുന്നതും പതിവായതോടെയാണ്‌ കന്നുകാലി വരവ് കുറഞ്ഞത്‌. എട്ടുകോടിയുടെ കച്ചവടം മാത്രമാണ് ഇത്തവണ നടന്നത്‌. കഴിഞ്ഞ തവണ ഇത്‌ ഇരട്ടിയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home