ad
Deshabhimani

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി പ്രതിക്ക് ജീവപര്യന്തം കഠിനതടവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 01, 2025, 12:14 AM | 1 min read

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി പ്രതിക്ക് ജീവപര്യന്തം കഠിനതടവ്‌

ഒറ്റപ്പാലം

അനങ്ങനടി കോതകുറുശിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും മകളെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. കോതകുറുശി ഗാന്ധിനഗർ കിഴക്കേപ്പുരക്കൽ വീട്ടിൽ കൃഷ്ണദാസി(49)നെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവു ശിക്ഷിച്ചത്. 2022 സെപ്‌തംബർ 28നാണ് കേസിനാസ്പദമായ സംഭവം. സംശയത്തിന്റെ പേരിൽ വീട്ടിൽവച്ച് ഭാര്യ രജനിയെ കൃഷ്ണദാസൻ മടവാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു മുറിയിൽ ഉറങ്ങുന്ന മൂന്നു മക്കളിൽ പതിമൂന്നുകാരിയെ കൊലപ്പെടുത്താനും ശ്രമിച്ചു. സിഐ എം സുജിത്താണ്‌ കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്‌. എസ്‌സിപിഒ രാമദാസ് അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി മുരളീധരൻ ഹാജരായി. എഎസ്ഐ സറീന നടപടി ഏകോപിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home