ad
Deshabhimani

കെഎസ്ഇബി 
കൺട്രോൾ റൂം 
തുറന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2026, 12:00 AM | 1 min read

പാലക്കാട്

കാലവർഷം കനക്കുന്ന സാഹചര്യത്തിൽ കെഎസ്ഇബി കൺട്രോൾ റൂം തുറന്നു. വൈദ്യുതി പുനഃസ്ഥാപനം വേഗത്തിലാക്കാനും അപകടങ്ങൾ ഒഴിവാക്കാനും ജനങ്ങൾ സഹകരിക്കണമെന്ന്‌ കെഎസ്ഇബി അഭ്യർഥിച്ചു. ടോൾ ഫ്രീ നമ്പർ: 1912, ഹോട്ട് ലൈൻ നമ്പറുകൾ: 9496010101, 9496001912, പാലക്കാട് സർക്കിൾതല കൺട്രോൾ റൂം: 9496009936.

ശ്രദ്ധിക്കാം

വൈദ്യുതി ലൈനുകളിലേക്ക് പൊട്ടിവീഴാൻ സാധ്യതയുള്ള വൃക്ഷങ്ങളും ശിഖരങ്ങളും സുരക്ഷിതമായി മുറിച്ചുമാറ്റുക, വൈദ്യുതികമ്പികൾ പൊട്ടിവീണാൽ ഒരു കാരണവശാലും അടുത്തുപോകരുത്, വിവരം ഉടൻതന്നെ തൊട്ടടുത്തുള്ള ഇലക്‌ട്രിക്കൽ ഓഫീസിൽ അറിയിക്കുക, കാറ്റും മഴയുമുള്ള സമയങ്ങളിൽ വൈദ്യുതി ലൈനുകൾ, ടവറുകൾ എന്നിവയുടെ സമീപത്തുനിന്ന് സുരക്ഷിത അകലം പാലിക്കുക. വൈദ്യുതി ലൈനുകൾ കടന്നുപോകുന്ന ജലാശയങ്ങൾ, കുളക്കടവുകൾ എന്നിവിടങ്ങളിൽനിന്നും അകലം പാലിക്കുക.

അപകടഘട്ടങ്ങളിൽ വിളിക്കാം

ജില്ലാ കണ്‍ട്രോള്‍ റൂം –- 8921994727, 0491 2505209 പാലക്കാട്- താലൂക്ക് കണ്‍ട്രോള്‍ റൂം – 0491 2504088 ആലത്തൂര്‍- താലൂക്ക് കണ്‍ട്രോള്‍ റൂം – 04922223325 ചിറ്റൂര്‍- താലൂക്ക് കണ്‍ട്രോള്‍ റൂം – 0492 3223740 മണ്ണാര്‍ക്കാട്- താലൂക്ക് കണ്‍ട്രോള്‍ റൂം – 04924291399 ഒറ്റപ്പാലം- താലൂക്ക് കണ്‍ട്രോള്‍ റൂം – 04662244522 പട്ടാമ്പി- താലൂക്ക് കണ്‍ട്രോള്‍ റൂം – 04662912797 അട്ടപ്പാടി- താലൂക്ക് കണ്‍ട്രോള്‍ റൂം – 9207191470



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home