ad
Deshabhimani

ഇന്ധനക്കൊള്ള

സിഐടിയു പ്രതിഷേധമിരന്പി

സിഐടിയു ഒറ്റപ്പാലം ഡിവിഷൻ കമ്മിറ്റി നടത്തിയ വാണിയംകുളം പോസ്റ്റ് ഓഫീസ് ധർണ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 09, 2026, 12:00 AM | 1 min read

പാലക്കാട്‌

ഇന്ധനക്കൊള്ള തുടരുന്ന മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച്‌ സിഐടിയു നേതൃത്വത്തിൽ ജില്ലയിലെങ്ങും പ്രതിഷേധം. ജീവിതം പ്രതിസന്ധിയിലാക്കുന്ന വിലവർധനയ്‌ക്കെതിരെ ആയിരങ്ങൾ ഡിവിഷൻ കേന്ദ്രങ്ങളിൽ അണിനിരന്നു. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില വർധിപ്പിച്ച്‌ കുടുംബ ബജറ്റിനെ താളംതെറ്റിക്കുകയാണ്‌ കേന്ദ്ര സർക്കാർ. സംസ്ഥാന നികുതി കുറയ്‌ക്കണമെന്ന്‌ പ്രതിപക്ഷത്തായിരുന്നപ്പോൾ ആവശ്യപ്പെട്ട്‌ യുഡിഎഫ്‌ അധികാരത്തിലേറെിയപ്പോൾ അത്‌ മണ്ടത്തരമെന്ന്‌ പറഞ്ഞാണ്‌ ജനങ്ങളെ കബളിപ്പിക്കുന്നത്‌. ഗാർഹിക പാചകവാതക സിലിണ്ടറിന്‌ 89 രൂപയാണ്‌ കൂട്ടിയത്‌. 12 വർഷത്തിനുള്ളിൽ 530 രൂപ വർധിപ്പിച്ചു. ഇ‍ൗ ജനവിരുദ്ധ സർക്കാരുകൾക്കെതിരെ ശക്തമായ താക്കീത്‌ നൽകിയായിരുന്നു പ്രതിഷേധം. വാണിയംകുളം പോസ്റ്റ് ഓഫീസിനുമുന്നിൽ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസയും തൃത്താല ചാലിശേരി പോസ്റ്റ് ഓഫീസിനുമുന്നിൽ ജില്ലാ പ്രസിഡന്റ് പി എൻ മോഹനനും ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home